ചെന്നൈയിൽ ട്രാന്‍സ്ജെന്‍ഡറിനെ സ്വന്തം വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 22, 2020

ചെന്നൈയിൽ ട്രാന്‍സ്ജെന്‍ഡറിനെ സ്വന്തം വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ചെന്നൈ : ട്രാൻസ്‌ജെൻഡർ സമൂഹത്തെ ഉൾപ്പെടുത്തി ചെന്നൈയിൽ ഹോട്ടല്‍ നടത്തുന്ന ട്രാന്‍സ്ജെന്‍ഡറിനെ സ്വന്തം വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോയമ്പത്തൂരിലെ ട്രാന്‍സ് വിഭാഗത്തിന്റെ നേതാവായിരുന്നു അറുപതുകാരിയായ സംഗീത.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരെ അവസാനമായി കണ്ടത്. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം അറിയുന്നത്.

ഇന്നലെ രാവിലെ ഇവര്‍ താമസിക്കുന്ന സായ് ബാബ നഗറിലെ വീട്ടില്‍ തിരക്കിയെത്തിയിരുന്നു. വീടിനുള്ളിൽ നിന്നു
ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പെട്ടതോടെ അയല്‍വാസികളെ കൂട്ടി പൊലീസിനെ വിളിച്ചു.പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണു സംഗീതയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ട്രമ്മിനകത്ത് തള്ളിയതു കണ്ടത്.

ഇവരുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഗീതയ്ക്ക് ശത്രുക്കൾ ഉള്ളതായി അറിയില്ലെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തും.

കൊലയാളികളെ കണ്ടെത്താനായി മൂന്നു പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു കോയമ്പത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



from mangalam.com https://ift.tt/3jqd4LI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages