അനധികൃത അവയവക്കച്ചവടം സജീവം, കുട്ടികളടക്കം കാണാതാകുന്ന സംഭവങ്ങള്‍; പഞ്ചനക്ഷത്ര ആശുപത്രികളെയും ചില ഡോക്ടര്‍മാരേയും കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 22, 2020

അനധികൃത അവയവക്കച്ചവടം സജീവം, കുട്ടികളടക്കം കാണാതാകുന്ന സംഭവങ്ങള്‍; പഞ്ചനക്ഷത്ര ആശുപത്രികളെയും ചില ഡോക്ടര്‍മാരേയും കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായ അനധികൃത അവയവമാറ്റ ഇടപാടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഈ രംഗത്തു സജീവമായ മാഫിയയെക്കുറിച്ച് ക്രൈംബ്രാഞ്ച് എസ്.പി. തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം കേസെടുത്ത് അന്വേഷിക്കാനാണു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്.

അവയവമാറ്റനിയമത്തിനു വിരുദ്ധമായ നിരവധി ഇടപാടുകള്‍ കണ്ടെത്തിയതിനേത്തുടര്‍ന്നാണ് അന്വേഷണം. ഒട്ടേറെപ്പേര്‍ ചതിക്കപ്പെട്ടതായും ഏജന്റുമാര്‍ മുഖേന വന്‍തുക മുടക്കി, രോഗികള്‍ക്കായി അവയവങ്ങള്‍ വാങ്ങുന്നതായും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. സംസ്ഥാനത്തു കുട്ടികളടക്കം കാണാതാകുന്ന സംഭവങ്ങളും അന്വേഷണപരിധിയില്‍ വരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നു കടത്തിക്കൊണ്ടുവരുന്ന കുട്ടികളെക്കുറിച്ചു പിന്നീട് ഒരന്വേഷണവും നടക്കാറില്ല. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള മനുഷ്യക്കടത്തും ദുരൂഹമാണ്.

അവയവക്കച്ചവടത്തിനു ചില ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നതായി പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയാറാക്കാനാണു തീരുമാനം. കോടികളുടെ അവയവവ്യാപാരം സംബന്ധിച്ച് പഞ്ചനക്ഷത്ര ആശുപത്രികള്‍, ചില ഡോക്ടര്‍ എന്നിവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും. ഉത്തരമലബാറിലെ ഒരു ആശുപത്രിയും നിരീക്ഷണത്തിലാണ്.



from mangalam.com https://ift.tt/3jnoJLh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages