ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കി.
ഇ–വീസയും ടൂറിസ്റ്റ്, മെഡിക്കൽ വീസകളും ഒഴികെയുള്ളയാണ് ഈ ഘട്ടത്തിൽ അനുവദിക്കുകയെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വീസ കാലാവധി കഴിഞ്ഞെങ്കിൽ പുതിയതിന് അപേക്ഷിക്കാം. ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒസിഐ), പഴ്സൻ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) കാർഡുകളുള്ളവർക്കും വിദേശികൾക്കും ടൂറിസം
ഒഴികെയുള്ള ആവശ്യങ്ങൾക്ക് രാജ്യത്തേക്ക് വരാം. അതെ സമയം യാത്ര ചെയ്യുന്നവർക്ക് ക്വാറന്റീൻ ഉൾപ്പെടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാണ്. രാജ്യത്തേക്ക് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് സഹായികളെയും ഒപ്പം കൂട്ടാൻ അനുവാദം ഉണ്ടായിരിക്കും.
നിയന്ത്രങ്ങൾക്ക് അയവു വരുത്തുന്നതിന്റെ ഭാഗമായി വിമാന സർവീസ് പുനരാരംഭിക്കാൻ ഇന്ത്യയും ജർമനിയും ധാരണയിലെത്തിയിട്ടുണ്ട്. എയർ ഇന്ത്യയും ജർമനിയുടെ ലുഫ്താൻസയും സർവീസ് ആരംഭിക്കുകയും ചെയ്തു.
from mangalam.com https://ift.tt/2IYs6Mn
via IFTTT
No comments:
Post a Comment