തിരുവല്ല: ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത മാർത്തോമ്മാ സഭയുടെ അധ്യക്ഷനാകും. ചൊവ്വാഴ്ച നടന്ന എപ്പിസ്കോപ്പിക്കൽ സിനഡിന്റെതാണ് തീരുമാനം. നവംബർ 14-ന് രാവിലെ എട്ടിന് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് സ്ഥാനാരോഹണവും തുടർന്ന് അനുമോദന സമ്മേളനവും നടക്കും. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ മരണശേഷം തിയഡോഷ്യസിനായിരുന്നു സഭാധ്യക്ഷന്റെ ചുമതല. ഈ വർഷം ആദ്യമാണ് സഫ്രഗൻ മെത്രാപ്പൊലീത്തയായി തിരഞ്ഞെടുത്തത്. കൊല്ലം പെരുനാട് അഷ്ടമുടി കിഴക്കേ ചക്കാലയിൽ ഡോ. കെ. ജെ. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്. Content Highlight: Geevarghese Mar Theodosius Suffragan new supreme head of Mar Thoma Church
from mathrubhumi.latestnews.rssfeed https://ift.tt/3e0Ql7S
via
IFTTT
No comments:
Post a Comment