കോൺഗ്രസ്, ജോസഫ് വിഭാഗം ധാരണയ്ക്ക് കോട്ടയം പരീക്ഷ നിർണായകം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 27, 2020

കോൺഗ്രസ്, ജോസഫ് വിഭാഗം ധാരണയ്ക്ക് കോട്ടയം പരീക്ഷ നിർണായകം

കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും കോട്ടയം ജില്ലയിലുണ്ടാക്കുന്ന സീറ്റ് ധാരണ നിർണായകം. മറ്റ് ജില്ലകളിലെ ഇരുപാർട്ടികളും തമ്മിലുള്ള ധാരണകൾക്കും നിയമസഭാ തിരഞ്ഞെടുപ്പിലെ നല്ല ബന്ധത്തിനും അടിത്തറയിടുന്നതാകും കോട്ടയത്തെ തദ്ദേശസീറ്റ് പങ്കിടൽ. ഈ പ്രാധാന്യമുള്ളതുകൊണ്ടാണ് ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ മാത്രം ചർച്ച നടത്തിയാൽ മതിയെന്ന് ഇരുപാർട്ടികളും തീരുമാനിച്ചത്. ഡ്രൈവർക്ക് കോവിഡ് ബാധിച്ചതിനാൽ ഉമ്മൻചാണ്ടി സ്വയംനിരീക്ഷണത്തിൽ പോയിരിക്കുകയാണ്. ഇതോടെ ചൊവ്വാഴ്ചയും ബുധനാഴ്ചയും കോട്ടയത്ത് നടത്താനിരുന്ന യു.ഡി.എഫ്. നേതൃയോഗവും ചർച്ചകളും നവംബർ രണ്ടിലേക്ക് മാറ്റി. ബുധനാഴ്ചയാണ് പി.ജെ.ജോസഫും ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനുമായി കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം ചർച്ച ചെയ്യാനിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും കോട്ടയം ജില്ലാ പഞ്ചായത്തിൽ 11 വീതം സീറ്റുകളിലാണ് മത്സരിച്ചത്. അന്ന് കേരള കോൺഗ്രസ് എം. എന്ന ഒറ്റപാർട്ടിയായിരുന്നു. മാണിയും ജോസഫും നയിച്ചിരുന്ന പ്രസ്ഥാനം. അന്ന് മാണി ഗ്രൂപ്പിലെ ധാരണ നാല്-ഒന്ന് എന്ന നിലയിലായിരുന്നു. പഴയ മാണി ഗ്രൂപ്പിന് നാല് അവസരം നൽകുമ്പോൾ അഞ്ചാമത്തേത് പഴയ ജോസഫ് ഗ്രൂപ്പിന് എന്നതായിരുന്നു അത്. പക്ഷേ, കോട്ടയത്ത് മാണി ഗ്രൂപ്പിന് പ്രാധാന്യമുള്ളതിനാൽ അവർക്കാണ് ധാരണകൾക്കപ്പുറം കൂടുതൽ സീറ്റ് നൽകിയത്. എന്തായാലും ലയിച്ച വലിയ കേരള കോൺഗ്രസ് എന്ന വാദത്തിലാണ് മാണിയും ജോസഫും 11 സീറ്റ് യു.ഡി.എഫിനോട് ചോദിച്ച് വാങ്ങിയത്. മറ്റൊരു കക്ഷിക്കും ഒരു സീറ്റ് പോലും നൽകാത്തതിൽ മുസ്ലിം ലീഗിനും മറ്റും അമർഷവുമുണ്ടായിരുന്നു. ഇക്കുറി 11 സീറ്റെന്ന വാദം കോൺഗ്രസ് അംഗീകരിക്കാൻ ഇടയില്ല. മുമ്പ് കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകൾതന്നെ ഇക്കുറിയും മത്സരിക്കുമെന്ന് പി.ജെ.ജോസഫ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പക്ഷേ, നിലപാടിൽ അയവ് വരുമെന്നാണ് ജോസഫ് ഗ്രൂപ്പിലുള്ളവർ നൽകുന്ന സൂചന. ആറോ ഏഴോ സീറ്റുകൾ അവർക്ക് നൽകിയേക്കും. ബാക്കി കോൺഗ്രസ് മത്സരിക്കും. ഇതേവരെ മത്സരിക്കാത്ത നേതാക്കൾക്ക് ജില്ലാ പഞ്ചായത്തിലും മറ്റും അവസരം നൽകണമെന്ന് കോൺഗ്രസിന് ആഗ്രഹമുണ്ട്. ഇവർക്ക് അംഗീകാരം നൽകുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഐക്യത്തെ സഹായിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ജോസ് കെ.മാണിയെ മുന്നണിയിൽനിന്ന് പുറത്താക്കുന്നതിന് ഇടയാക്കിയ ജില്ലാ പഞ്ചായത്ത് വീണ്ടും യു.ഡി.എഫിന് മുന്നിൽ പ്രധാന വിഷയമായി വന്നിരിക്കുന്നു. ഈ പരീക്ഷ പാസായാൽ പിന്നീടത് നേട്ടമാകും. പി.ജെ.ജോസഫുമായി പോയവാരം കൂടിക്കാഴ്ച നടത്തിയെങ്കിലും സീറ്റ് ധാരണകളിലേക്ക് ചർച്ച പോയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. Content Highlight: congress and kerala congress joseph seat allocation


from mathrubhumi.latestnews.rssfeed https://ift.tt/35DUFpX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages