സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദും റബിന്‍സ് ഹമീദും പിടിയിലായെന്നു കോടതി​യോട് എന്‍ഐഎ ; അറസ്റ്റ് നാടകത്തിന്റെ മറവില്‍ ഇരുവരും ദുബായില്‍ സുഖവാസത്തില്‍! വിട്ടുകിട്ടാന്‍ പാടു​പെടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 6, 2020

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദും റബിന്‍സ് ഹമീദും പിടിയിലായെന്നു കോടതി​യോട് എന്‍ഐഎ ; അറസ്റ്റ് നാടകത്തിന്റെ മറവില്‍ ഇരുവരും ദുബായില്‍ സുഖവാസത്തില്‍! വിട്ടുകിട്ടാന്‍ പാടു​പെടും

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി തൃശൂര്‍, കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദും മറ്റൊരു പ്രതിയായ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ഹമീദും ദുബായില്‍ അറസ്റ്റിലായെന്നു കോടതിയില്‍ എന്‍.ഐ.എ. റിപ്പോര്‍ട്ട്. എന്നാല്‍, അറസ്റ്റ് നാടകത്തിന്റെ മറവില്‍ ഇരുവരും ദുബായില്‍ സുഖവാസത്തില്‍! സ്വര്‍ണക്കടത്തിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരേ ദുബായില്‍ കേസെടുത്തിട്ടില്ല. അവിടെ ഒരു ചെക്ക് കേസിലും ഫൈസല്‍ പ്രതിയായതിനാല്‍ അതിലെ നടപടികള്‍ പൂര്‍ത്തിയായശേഷമേ ഇന്ത്യക്കു വിട്ടുകിട്ടാന്‍ വിദൂരസാധ്യതയെങ്കിലുമുള്ളൂ.

സുഹൃദ്‌രാജ്യമായ ഇന്ത്യയിലെ നിയമത്തിനെതിരായി പ്രവര്‍ത്തിച്ചെന്ന കുറ്റം ചുമത്തി, ഇന്ത്യയുടെ ആവശ്യപ്രകാരമാണ് അറസ്‌റ്റെന്നാണു ദുബായ് അധികൃതര്‍ എന്‍.ഐ.എയെ അറിയിച്ചത്. ദുബായിലെത്തി, ഫൈസലില്‍നിന്ന് എഴുതിവാങ്ങിയ മൊഴി കോടതിയില്‍ പ്രയോജനപ്പെടില്ലെന്ന വിലയിരുത്തലിലാണ് എന്‍.ഐ.എ. അന്വേഷണസംഘം. പ്രധാനപ്രതിയായ മുഹമ്മദ് ഷാഫിയെ ഇതുവരെ കണ്ടെത്താനുമായിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു കോട്ടംവരത്തക്ക രീതിയില്‍ പ്രവര്‍ത്തിച്ചതിനാണു ​ഫൈസലും റബിന്‍സും അറസ്റ്റിലായതെന്ന് എന്‍.ഐ.എ. റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ ഉടന്‍ വിട്ടുകിട്ടില്ലെന്നാണു ദുബായിലെ ഇന്ത്യന്‍ എംബസിയും നല്‍കുന്ന സൂചന.

കുറ്റകൃത്യത്തിന്റെ എല്ലാ ഉത്തരവാദിത്വവും യു.എ.ഇ. കോണ്‍സുല്‍ ജനറലിന്റെയും അറ്റാഷെയുടെയും ചുമലില്‍ കെട്ടിവയ്ക്കുമെന്ന ആശങ്കമൂലമാണ് ഇവരെ കാണാന്‍പോലും എന്‍.ഐ.എയെ അനുവദിക്കാതിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 11, 12 തീയതികളില്‍ ദുബായ് സന്ദര്‍ശിച്ച എന്‍.ഐ.എ. സംഘം പ്രതികളെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോണ്‍സുല്‍ ജനറലും അറ്റാഷെയെയും ആരോപണ വിധേയരാകുന്നതു രാജ്യത്തിനു നാണക്കേടായതിനാലാണു പാസ്‌പോര്‍ട്ട് റദ്ദാക്കിയിട്ടും പ്രതികളെ നാടുകടത്താത്തതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍, ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ഇടപാടുകളിലെ ഇളവുകള്‍ മുതലെടുത്തുള്ള കള്ളക്കടത്ത് രാജ്യദ്രോഹമാണെന്നു കോടതിയെ അറിയിക്കും. മുഹമ്മദ് ഷാഫിയും കെ.ടി. റമീസുമാണു സ്വര്‍ണക്കടത്തിന്റെ മുഖ്യആസൂത്രകര്‍. 176 കിലോ സ്വര്‍ണമാണ് 21 തവണയായി കടത്തിയത്. വ്യാജരേഖ, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്ത് പങ്കാളിത്തം എന്നീ കുറ്റങ്ങളാണു െഫെസലിനെതിരേ എന്‍.ഐ.എ. ചുമത്തിയത്.

പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണു ദുബായില്‍ രണ്ടുപേരുടെ അറസ്റ്റ് എന്‍.ഐ.എ. അറിയിച്ചത്. കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ കാര്യങ്ങള്‍ നടന്നതു യു.എ.ഇയിലാണ്. കടത്തിക്കൊണ്ടുവന്ന സ്വര്‍ണത്തിന്റെ ഉറവിടം കണ്ടെത്താന്‍ വീണ്ടും യു.എ.ഇ. സന്ദര്‍ശിച്ച് അന്വേഷണം നടത്തണമെന്നും എന്‍.ഐ.എ. റിപ്പോര്‍ട്ടില്‍ പറയുന്നു. എഫ്.ഐ.ആറിലെ ഭീകരവാദസംഘടനയ്ക്കുള്ള സാമ്പത്തികസഹായം എന്ന കുറ്റാരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു നാളെ വിശദീകരണം നല്‍കാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

ആറുപ്രതികള്‍ക്കെതിരേ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് അയച്ചെന്നും എന്‍.ഐ.എ. വ്യക്തമാക്കി. ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ്, സിദ്ദിഖ് അക്ബര്‍, അഹമ്മദുകുട്ടി, രതീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കെതിരെയാണു നോട്ടീസ്. സ്വര്‍ണം പിടിച്ചതിനുശേഷമാണ് അഹമ്മദുകുട്ടിയും രതീഷും യു.എ.ഇയിലേക്കു കടന്നത്. പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് മൂന്നിനു വീണ്ടും പരിഗണിക്കും.

അതു താനല്ലെന്ന് ഫൈസല്‍ വീണ്ടും

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ തനിക്കു യാതൊരു പങ്കുമില്ലെന്നു ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദ്. ദുബായില്‍ നിന്നു 30 കിലോഗ്രാം സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗേജ് അയച്ചതു താനല്ല. എയര്‍വേ ബില്ലില്‍ മറ്റാരെങ്കിലും തന്റെ പേര് ദുരുപയോഗം ചെയ്തിരിക്കാമെന്നും ​ഫൈസല്‍ എന്‍.ഐ.എയ്ക്ക് എഴുതിനല്‍കിയ മറുപടിയിലുണ്ടെന്നാണു സൂചന. ദുബായിലെത്തിയ എന്‍.ഐ.എ. സംഘം ചോദ്യപ്പട്ടിക അധികൃതര്‍ക്കു നല്‍കുകയും അവര്‍ ഫൈസലിന്റേതെന്നു പറഞ്ഞ് മറുപടി ​കൈമാറുകയുമായിരുന്നു.

പാക് ബന്ധവും അന്വേഷിക്കുന്നു

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്കു പാകിസ്താനികളുമായി അടുത്തബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം. രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ സ്വാധീനം ചാരസംഘടനകള്‍ മുതലെടുത്തിട്ടുണ്ടോയെന്നും അന്വേഷിക്കും. സ്വപ്‌ന, പി.എസ്. സരിത്ത്, കെ.ടി. റമീസ് എന്നിവരുമായി ബന്ധമുള്ള വിദേശികളുടെ വിശദാംശങ്ങളും ഇന്റര്‍പോള്‍ വഴി ആവശ്യപ്പെട്ടിട്ടുണ്ട്.



from mangalam.com https://ift.tt/34x5sBJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages