കല്‍ക്കരിപ്പാടം അഴിമതി: വാജ്‌പേയ് സര്‍ക്കാരിലെ സഹമന്ത്രിയായിരുന്ന ദിലീപ് റായ് കുറ്റക്കാരനെന്ന് സി.ബി.ഐ കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 6, 2020

കല്‍ക്കരിപ്പാടം അഴിമതി: വാജ്‌പേയ് സര്‍ക്കാരിലെ സഹമന്ത്രിയായിരുന്ന ദിലീപ് റായ് കുറ്റക്കാരനെന്ന് സി.ബി.ഐ കോടതി

ന്യുഡല്‍ഹി: 1999ല്‍ കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതി കേസില്‍ എ.ബി വാജ്‌പേയ് സര്‍ക്കാരിലെ കല്‍ക്കരി സഹമന്ത്രിയായിരുന്ന ദിലീപ് റായ് കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി. ജാര്‍ഖണ്ഡിെല ഗിരിദ്ധിയിലെ ബ്രഹ്മദിഹ കല്‍ക്കരിപ്പാടം കാസ്‌ട്രോണ്‍ ടെക്‌നോളജീസ് ലിമിറ്റഡിന് നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി. കേസിലെ ശിക്ഷാവിധി ഈ മാസം 14ന് പ്രഖ്യാപിക്കും.

കല്‍ക്കരി പാടങ്ങള്‍ കൈമാറുന്നതില്‍ മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് കോടതി കണ്ടെത്തി. വേണ്ടപ്പെട്ടവര്‍ക്ക് കല്‍ക്കരിപ്പാടം നല്‍കുന്നതിനായി യാതൊരു യുക്തിയോ നിയമപരമായ അടിസ്ഥാനമോ ഇല്ലാതെ നയങ്ങളില്‍ വ്യതിയാനം വരുത്തിയത് അധികാരത്തിന്റെ ദുരുപയോഗമാണെന്ന് കോടതി വിലയിരുത്തി.

ദിലീപ് റായിക്കൊപ്പം മറ്റ് അഞ്ച് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കാസ്‌ട്രോണ്‍ ടെക്‌നോളജീസ്, കമ്പനി ഡയറക്ടര്‍ മഹേന്ദ്ര കുമാര്‍ അഗര്‍വാല, കാസ്‌ട്രോണ്‍ മൈനിംഗ് ലിമിറ്റഡ്, അന്നത്തെ കല്‍ക്കരി വകുപ്പ് അഡീഷണല്‍ സെക്രട്ടറി, ചെയര്‍മാന്‍, 14ാമത് സ്‌ക്രീനിംഗ് കമ്മിറ്റി അംഗമായിരുന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യനാഥ് ഗൗതം എന്നിവരും കുറ്റക്കാരാണ്.



from mangalam.com https://ift.tt/36EJIXt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages