റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാട്ടര്‍ ടാങ്കറിന് പിന്നില്‍ കാറിടിക്കുകയായിരുന്നു.
പുതിയ രാജ്യാന്തര പാതയില്‍ മസ്ഹറക്ക് സമീപത്തുവെച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയും ഇവരുടെ മാതാപിതാക്കളുമാണ് മരിച്ചത്.
ഒരു ബാലിക അപകടത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപെട്ടിട്ടുണ്ട്. ഈ ആറുവയസ്സുകാരിയെ ആശുപത്രയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പോലീസ് പട്രോള്‍ സംഘവും ട്രാഫിക് പോലീസും റെഡ് ക്രസന്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
from mangalam.com https://ift.tt/34zx2y6
via IFTTT
No comments:
Post a Comment