കൊച്ചി: സംസ്ഥാനത്തേക്ക് ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തിൽ യുഎഇ കോൺസുലേറ്റും സംസ്ഥാന സർക്കാരും തമ്മിൽ കത്തിടപാടുകൾ നടത്തിയിട്ടില്ലെന്ന് അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി അനുപമ.
എം. ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് അന്ന് അനാഥാലയങ്ങളിലെ കുട്ടികൾക്ക് ഈന്തപ്പഴം നൽകുന്ന പദ്ധതി നടപ്പാക്കിയതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അനുപമ മൊഴി നൽകിയിരിക്കുന്നത്. 17000 കിലോ ഈന്തപ്പഴമാണ് ഇറക്കുമതി ചെയ്തത്. എന്നാൽ, ഇറക്കുമതി ചെയ്ത മുഴുവൻ ഈന്തപ്പഴവും എല്ലാ ജില്ലകളിലേക്കും എത്തിയിട്ടില്ലെന്ന് കസ്റ്റംസ് കണ്ടെത്തിയതിനെ തുടർന്നാണ് സാമൂഹിക നീതി വകുപ്പിലെയും പൊതുഭരണ വകുപ്പിലെയും മേധാവികളെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്.
2017 മേയ് 26നാണ് സംസ്ഥാനത്തെ അനാഥാലയങ്ങളിലെ കുട്ടികൾക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
അതെ സമയം, കൊച്ചി തുറമുഖത്തു കണ്ടെയ്നറിലെത്തിയ ഈന്തപ്പഴം വാങ്ങുന്നതിന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും നേരിട്ടെത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
from mangalam.com https://ift.tt/3npcWPR
via IFTTT
No comments:
Post a Comment