ഉന്നാവ് ബലാത്സംഗക്കേസ്: ഇരയുടെ ബന്ധുവായ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 5, 2020

ഉന്നാവ് ബലാത്സംഗക്കേസ്: ഇരയുടെ ബന്ധുവായ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി

ഉന്നാവ് (യു.പി.): ഉത്തർപ്രദേശിലെ ഉന്നാവിൽ കഴിഞ്ഞവർഷം കൂട്ടബലാത്സംഗത്തിനിരയായി വിചാരണയ്ക്കിടെ കൊല്ലപ്പെട്ട 23-കാരിയുടെ ബന്ധുവായ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി. കുടുംബംനൽകിയ പരാതിയെത്തുടർന്ന് ക്യാപ്റ്റൻ ബാജ്പേയി, സരോജ് ത്രിവേദി, അനിത ത്രിവേദി, സുന്ദര ലോധി, ഹർഷിത് ബാജ്പേയ് എന്നിവരുടെപേരിൽ പോലീസ് കേസെടുത്തു. അഞ്ചുപേരും ബലാത്സംഗക്കേസിലെ പ്രതികളുടെ ബന്ധുക്കളാണ്.കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരന്റെ മകനെയാണ് വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ ബിഹാറിലെ ഗ്രാമത്തിൽനിന്ന് കാണാതായത്. കുടുംബത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന മൂന്നു പോലീസുകാരെ സംഭവത്തെത്തുടർന്ന് സസ്പെൻഡ് ചെയ്തതായി ഉന്നാവ് പോലീസ് സൂപ്രണ്ട് ആനന്ദ് കുൽക്കർണി അറിയിച്ചു.കുട്ടിയെ കണ്ടെത്താൻ ഊർജിതാന്വേഷണം നടത്തുന്നതായി പോലീസ് പറഞ്ഞു. പതിന്നാല് സംഘമായാണ് അന്വേഷിക്കുന്നത്. ഇതുവരെ കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ലഖ്നൗ റേഞ്ച് ഐ.ജി. ലക്ഷ്മി സിങ് ഞായറാഴ്ച ഗ്രാമം സന്ദർശിച്ച് കുട്ടിയുടെ കുടുംബാംഗങ്ങളെ നേരിൽക്കണ്ടിരുന്നു.കഴിഞ്ഞവർഷം ഉന്നാവിൽ അഞ്ചുപേരുടെ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ഡിസംബർ അഞ്ചിന് കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാൻ പോകുന്നതിനിടെ പ്രതികളുടെ സംഘമെത്തി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി പിറ്റേന്ന് ഡൽഹിയിൽ ആശുപത്രിയിൽവെച്ചാണ് മരിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2GK7x4X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages