ശബരിമല നടതുറന്നു; ഭക്തർക്ക് ഇന്നുമുതൽ പ്രവേശനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 16, 2020

ശബരിമല നടതുറന്നു; ഭക്തർക്ക് ഇന്നുമുതൽ പ്രവേശനം

ശബരിമല: തുലാമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതരി നടതുറന്ന് ദീപം തെളിച്ചു. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല. ആറുമാസത്തെ ഇടവേളയ്ക്കുശേഷം ശനിയാഴ്ച പുലർച്ചെ മുതൽ ഭക്തർ സന്നിധാനത്ത് ദർശനത്തിനായെത്തും. ഉഷഃപൂജയ്ക്കുശേഷം എട്ടുമണിയോടെ അടുത്ത വർഷത്തേക്കുള്ള ശബരിമല-മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തിൽനിന്ന്‌ നിശ്ചയിച്ച കൗശിക് കെ.വർമ, ഋഷികേശ് വർമ എന്നീ കുട്ടികളാണ് നറുക്കെടുക്കുന്നത്.കടുത്ത കോവിഡ് നിയന്ത്രങ്ങളോടെയാണ് ആറുമാസത്തിനുശേഷം സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുന്നത്. ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. ദർശനം കഴിഞ്ഞാലുടൻ മടങ്ങണം. അഞ്ചുദിവസം നീളുന്ന തീർഥാടന കാലയളവിൽ 1250 പേർ അയ്യപ്പനെ തൊഴും. പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി 7.30-ന് ഹരിവരാസനം പാടി നട അടയ്ക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3j7B1qY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages