ദുബായ്: ദുബായിലെ പ്രമുഖ ആസ്ട്രോ - ജെമ്മോളജിസ്റ്റ് ആർ.ബാബു നരേന്ദ്ര (77) അന്തരിച്ചു. മൂന്നുദിവസമായി ദുബായ് റാഷിദ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നു. 38 വർഷമായി പ്രവാസജീവിതം നയിക്കുകയായിരുന്നു. തിരുവല്ല മതിൽഭാഗം സ്വദേശിയാണ്. ഓമനകുമാരിയാണ് ഭാര്യ, മക്കൾ റാണി (മുംബൈ), രഞ്ജിത്ത് (തിരുവല്ല). മരുമക്കൾ: ജയസൂര്യ (മുംബൈ), രഞ്ജിത. പരേതരായ രാഘവൻ പിള്ളയുടെയും തങ്കമ്മയുടെയും മകനാണ്. രാജേന്ദ്രബാബു, രവീന്ദ്രബാബു, ശശീന്ദ്രബാബു, ആനന്ദം, ഗീത, ഷീല , പരേതരായ ഇന്ദിര, ഹരീന്ദ്രബാബു എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം നാട്ടിൽ നടക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3lU20YV
via
IFTTT
No comments:
Post a Comment