ഹൈദരാബാദ്: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എൻ.വി. രമണയ്ക്കുനേരെ ഗുരുതര ആരോപണങ്ങളുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് കത്തെഴുതി. അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്ന മുൻ മുഖ്യമന്ത്രിയും തെലുഗുദേശം നേതാവുമായ ചന്ദ്രബാബു നായിഡുവിനും കൂട്ടാളികൾക്കും അനുകൂലമായ വിധിക്കുവേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നാണ് കത്തിലെ പ്രധാന ആരോപണം. തന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും അദ്ദേഹം ശ്രമിക്കുകയാണെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. “ടി.ഡി.പി.യും ജസ്റ്റിസ് രമണയും ഹൈക്കോടതിയിലെ ചില ജഡ്ജിമാരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. അവരുൾപ്പെട്ട കേസുകളിൽ വാദംകേൾക്കാൻ ചില ജഡ്ജിമാരെ മാത്രം അനുവദിക്കുന്നു. ചില അന്വേഷണങ്ങൾ സ്റ്റേ ചെയ്യുന്നതിനും ചില വിഷയങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കുന്നതിനും തീരുമാനിക്കുന്നത് ടി.ഡി.പി.യുടെ താത്പര്യങ്ങൾ നോക്കിയാണ്” -കത്തിൽ ആരോപിക്കുന്നു. “ചന്ദ്രബാബു നായിഡുവിന്റെ കാലത്ത് തലസ്ഥാനമായി നിശ്ചയിച്ചിരുന്ന അമരാവതിയിൽ നടന്ന ഒട്ടേറെ സംശയകരമായ ഭൂമിയിടപാടുകളുടെ ഗുണം ജസ്റ്റിസ് രമണയുടെ രണ്ട് പെൺമക്കൾക്കു ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിടപാട് നടക്കുന്നതിന് ഒരുകൊല്ലം മുമ്പ് സുപ്രീംകോടതി ജഡ്ജിയായ രമണ, മക്കൾ തന്റെ ആശ്രിതരാണെന്നാണ് സ്വത്ത് വെളിപ്പെടുത്തിയപ്പോൾ പറഞ്ഞത്. അതിനാൽ അദ്ദേഹമറിയാതെ വസ്തുക്കച്ചവടം നടക്കില്ല” -ജഗൻ വാദിക്കുന്നു. മുൻസർക്കാരിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്ന ഡി. ശ്രീനിവാസാണ് ജസ്റ്റിസ് രമണയ്ക്കും ചന്ദ്രബാബു നായിഡുവിനും ഇടനിലക്കാരനായി പ്രവർത്തിക്കുന്നതെന്നും കത്തിൽ ആരോപിക്കുന്നു. ജസ്റ്റിസ് രമണയും ചന്ദ്രബാബു നായിഡുവും തമ്മിലുള്ള അടുപ്പം സംസ്ഥാനത്ത് എല്ലാവർക്കും അറിയുന്നതാണെന്നും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് പി. ചെലമേശ്വറിനടക്കം ഇക്കാര്യത്തിൽ തെളിവു നൽകാനാവുമെന്നും കത്തിൽ പറയുന്നു. ടി.ഡി.പി. ഭരണകാലത്ത് അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്നു ജസ്റ്റിസ് രമണ. content highlights:YSRC accuses high court, top court judge of trying to topple its govt
from mathrubhumi.latestnews.rssfeed https://ift.tt/3iNlrkc
via
IFTTT
No comments:
Post a Comment