കാസർകോട്: കാസർഗോഡ് ബേക്കലിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ പോലീസ് വാഹനത്തിനു മുകളിൽ കയറി പരസ്യമായി കൊലവിളി നടത്തി.
ഉദുമ കപ്പണക്കാലിലെ അബ്ദുൾ നാസർ(40) ആണ് കൊലവിളി നടത്തിയത്. ഇയാളെ വൈദ്യ പരിശോധനക്ക്
കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ.
താജ് ഹോട്ടൽ ആക്രമിച്ച കേസിൽ ഇയാൾ പ്രതിയാണ്.
പോലീസ് വാഹനത്തിന് കേടുവരുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത നാസർ കാസർകോട് പാറക്കട്ടിയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലും അതിക്രമം കാണിച്ചു.
ശനിയാഴ്ച വൈകുന്നേരത്തോടെ നാസറിനെ കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
from mangalam.com https://ift.tt/3iNMtrU
via IFTTT
No comments:
Post a Comment