തൃശ്ശൂർ: ബി.ജെ.പി.യുടെ പഞ്ചായത്തുതല മേഖലാ ശില്പശാലകൾക്ക് ഞായറാഴ്ച തുടക്കമാകും. പഞ്ചായത്ത് വാർഡ് തലങ്ങളിലും കോർപ്പറേഷൻ, നഗരസഭകളിൽ ഡിവിഷൻ മേഖലാ തലങ്ങളിലുമാണ് ശില്പശാലകൾ സംഘടിപ്പിക്കുന്നത്. പ്രവർത്തനങ്ങൾ സംബന്ധിച്ച് സംസ്ഥാന മേഖലാ യോഗത്തിൽ ധാരണയായി. തൃശ്ശൂരിൽ ശനിയാഴ്ച നടന്ന യോഗത്തിൽ നേതൃത്വത്തിനോട് ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രനും എ.എൻ. രാധാകൃഷ്ണനും പങ്കെടുത്തില്ല. ശോഭാ സുരേന്ദ്രൻ കഴിഞ്ഞയാഴ്ച തൃശ്ശൂരിൽ ഗ്രൂപ്പുയോഗം വിളിച്ചിരുന്നു. സംസ്ഥാന സമിതിയംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രതികരിക്കാതെ മുരളീധരൻ യോഗത്തിൽ പങ്കെടുത്ത കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മാധ്യമങ്ങളെ കാണുമ്പോഴും മുരളീധരൻ ഉണ്ടായിരുന്നുവെങ്കിലും കാണാൻ കൂട്ടാക്കിയില്ല. ഉച്ചയോടെ മന്ത്രി തൃശ്ശൂരിൽനിന്ന് മടങ്ങുകയും ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2SJoAqH
via
IFTTT
No comments:
Post a Comment