കൊച്ചി: 2020 ജൂൺ 15... പെരുമ്പാവൂരിൽ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലെത്തിയതായിരുന്നു ചേരാനല്ലൂർ സ്വദേശി ബീന ജിജു പോൾ. ഇരുചക്ര വാഹനം പുറത്തുവെച്ച് ബാങ്കിനകത്ത് എത്തിയപ്പോഴാണ് താക്കോൽ എടുത്തില്ലെന്നോർത്തത്. തിടുക്കത്തിൽ ബാങ്കിൽനിന്ന് പുറത്തേക്കോടിയപ്പോൾ ബാങ്കിന്റെ ചില്ലുഗ്ലാസിലിടിച്ച് തറയിലേക്കു വീണു. ആ ഇടിയുടെ ആഘാതത്തിൽ പൊട്ടിയ ഗ്ലാസ് തറഞ്ഞുകയറിയത് അവരുടെ വയറ്റിൽ. ആഴത്തിൽ മുറിവേറ്റ അവർ ആശുപത്രിയിൽ മരിച്ചു. ചില്ലുവാതിലിനായി ഉപയോഗിച്ച 'അനീൽഡ് ഗ്ലാസ്' ആയിരുന്നു വില്ലൻ. വേണ്ടത് ടഫൻഡ് ഗ്ലാസ് പേരുപോലെ തന്നെ ടഫാണ് 'ടഫൻഡ് ഗ്ലാസ്'. ഒറ്റനോട്ടത്തിൽ ഒരു വ്യത്യാസവുമില്ല. പക്ഷേ, കക്ഷി വേറെ ലെവലാണ്. അനീൽഡ് ഗ്ലാസിനേക്കാൾ നാലു മുതൽ അഞ്ചിരട്ടി വരെ ശക്തം. ടഫൻഡ് ആകുന്നത് ഇങ്ങനെ ഗ്ലാസ് പ്രതലം 600 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയശേഷം വേഗത്തിൽ തണുപ്പിക്കുന്നു. ഇതോടെ ചില്ലിന്റെ സ്വഭാവംതന്നെ മാറുന്നു. ഇതിലൂടെ ഗ്ലാസിനുണ്ടാകുന്ന മാറ്റമാണ് അതിനെ കരുത്തുറ്റതാക്കുന്നത്. ചവുട്ടിനടക്കാം സേഫ്റ്റി ലാമിനേറ്റഡ് ഇംഗ്ലീഷ് സിനിമയിലൊക്കെ നായകൻ ഗ്ലാസിനു മുകളിലൂടെ നടന്നുപോകുന്നത് കണ്ടിട്ടില്ലേ. ഇവിടെയത് ലുലുമാളിന് മുകളിലേ നടക്കൂ. 'സേഫ്റ്റി ലാമിനേറ്റഡ് ടഫൻഡ് ഗ്ലാസ്' ആണ് ഇവ. ലുലുമാളിന്റെ മേൽക്കൂരയിൽ വിരിച്ചിരിക്കുന്നത് ഇത്തരം ഗ്ലാസാണ്. രണ്ട് ടഫൻഡ് ഗ്ലാസിന് നടുവിലൂടെ പോളി വിനൈൽ ഫിലിം ഒട്ടിച്ചാണ് സേഫ്റ്റി ലാമിനേറ്റഡ് ടഫൻഡ് ഗ്ലാസ് ഉണ്ടാക്കുന്നത്. പൊട്ടിയാൽപ്പോലും ചിലന്തിവലപോലെ നിൽക്കും. ഡബിൾ ഗ്ലേസ്ഡ് ഗ്ലാസ് ഗ്രീൻ ബിൽഡിങ് എന്ന ആശയത്തിലാണ് 'ഡബിൾ ഗ്ലേസ്ഡ്' ഗ്ലാസുകൾക്ക് സ്ഥാനം. ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഇത്തരം ഗ്ലാസുകൾ. ശബ്ദവും പുറത്തേക്ക് പോകില്ല. വൻകിട കെട്ടിടങ്ങൾക്കൊക്കെയാണ് ഇത്തരം ഗ്ലാസുകൾ ഉപയോഗിക്കുന്നത്. ടഫൻഡ് ഗ്ലാസുകൾ അലുമിനീയം ഫ്രെയിമിൽ ഉറപ്പിച്ചാണ് ഡബിൾ ഗ്ലേസ്ഡ് ഗ്ലാസ് തയ്യാറാക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/36Sn3GZ
via
IFTTT
No comments:
Post a Comment