പ്രതീകാത്മക ചിത്രം കാസർകോട്: ബേക്കലിലെ പഞ്ചനക്ഷത്ര ഹോട്ടലായ താജ് ബേക്കൽ റിസോർട്ട് ആൻഡ് സ്പായിൽ തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി ആസ്പത്രിക്കുമുന്നിൽ പോലീസ് വാഹനത്തിനു മുകളിൽ കയറി പരസ്യമായി കൊലവിളി നടത്തി. ഉദുമ കപ്പണക്കാലിലെ അബ്ദുൾ നാസർ(40) ആണ് കഴിഞ്ഞദിവസം കാസർകോട് ജനറൽ ആസ്പത്രിക്ക് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. താജ് ഹോട്ടൽ ആക്രമിച്ച കേസിൽ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോൾ നാസർ പോലീസിനെ വെട്ടിച്ച് വാഹനത്തിനു മുകളിൽ കയറുകയായിരുന്നു. പോലീസ്വാഹനത്തിനു മുകളിൽ കിടക്കുകയും ചാടുകയും ചെയ്ത പ്രതി അതിന്റെ ബീക്കൺ ലൈറ്റ് ചവിട്ടിപ്പൊട്ടിച്ചു. അതിൽനിന്നുള്ള കഷണങ്ങൾ എടുത്തായി പിന്നീടുള്ള പരാക്രമം. ഒടുവിൽ പോലീസുകാർ അനുനയിപ്പിച്ച് വാഹനത്തിൽ കയറ്റി. പോലീസ് വാഹനത്തിന് കേടുവരുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത നാസർ കാസർകോട് പാറക്കട്ടിയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലും അതിക്രമം കാണിച്ചു. കട്ടിൽ മറിച്ചിട്ടും കർട്ടൻ വലിച്ചുകീറിയും പരാക്രമം നടത്തിയ ഇയാൾ തടയാനെത്തിയ സിവിൽ പോലീസ് ഓഫീസർ സന്തോഷിനെ മർദിച്ചു. ഈ സംഭവത്തിലും പോലീസ് കേസ് രജിസ്റ്റർചെയ്തു. ശനിയാഴ്ച വൈകുന്നേരത്തോടെ നാസറിനെ കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച പുലർച്ചെ 2.40-നാണ് അബ്ദുൾനാസർ തോക്കുമായെത്തി ഹോട്ടലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/34LpZT7
via
IFTTT
No comments:
Post a Comment