'ഏറ്റവും മടുപ്പിക്കുന്ന ഭക്ഷണം ഇഡ്ഡലിയാണ്' എന്ന് ബ്രിട്ടിഷുകാരന്‍ എഡ്വേഡ് ആന്‍ഡേഴ്‌സന്‍ ട്വീറ്റ് ചെയ്തപ്പോള്‍ ഇത്രയും വിവാദമാകുമെന്ന് കരുതിയില്ല. ശശി തരൂര്‍ അടക്കമുള്ളവര്‍ കാര്യം പോലും അറിയാതെ എഡ്വേഡിന് എതിരെ തിരിഞ്ഞു. ഇഡഡ്ഡലിയെ കുറിച്ചുള്ള ചര്‍ച്ച ഒടുവില്‍ എത്തിയത് ഏത് സംസ്ഥാനത്തെ സാമ്പാറിനാണ് നല്ല രുചി എന്ന ചര്‍ച്ചയില്‍ ആണ്.
ഫൂഡ് ഡെലിവറിക്കാരുടെ ഒരു ചോദ്യമാണ് ചരിത്ര പ്രഫസറായ ആന്‍ഡേഴ്‌സന്റെ ഇഡ്ഡലി പരാമര്‍ശത്തിനു കാരണം. ആളുകള്‍ എന്തിനാണ് ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കാത്ത ആ വിഭവം ഏതാണ്? എന്നായിരുന്നു .ചോദ്യം. ഇതിന് പിന്നാലെ ഈ ലോകത്തിലെ തന്നെ ഏറ്റവും ബോറിങ് വിഭവം ഇഡ്ഡലിയാണെന്ന് എഡ്വേഡ് കുറിപ്പിട്ടത്. ഇതിന് പിന്നാലെ കുറേപ്പേര്‍ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തി.
വിവാദത്തെ തുടര്‍ന്ന് ന്യൂകാസിലിലെ മലയാളി റസ്റ്ററന്റ് ഉറി, ആന്‍ഡേഴ്‌സന് ഇഡ്ഡലി എത്തിച്ചു കൊടുത്തു. പക്ഷേ അത് കഴിച്ചു തീര്‍ക്കാന്‍ സാധിച്ചില്ലെന്നും കൂടെയുണ്ടായിരുന്ന മീന്‍കറിയും ദോശയും പായസവും കഴിച്ചെന്നും അദ്ദേഹം കുറിച്ചു. ദോശയും അപ്പവും മറ്റു ദക്ഷിണേന്ത്യന്‍ വിഭവങ്ങളും വളരെ ഇഷ്ടമാണെന്നും ഇന്ത്യയില്‍ രാത്രിയായിരിക്കുന്ന സമയത്തും ഇഡ്ഡലി പ്രേമികളുടെ ആക്രമണം സജീവമായിരുന്നെന്നും ആന്‍ഡേഴ്‌സന്‍ പറയുന്നു.
from mangalam.com https://ift.tt/2Ff76zg
via IFTTT
No comments:
Post a Comment