ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ല; മെഹബൂബ മുഫ്തിക്ക് മറുപടിയുമായി നിയമ മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 24, 2020

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ല; മെഹബൂബ മുഫ്തിക്ക് മറുപടിയുമായി നിയമ മന്ത്രി

ശ്രീനഗർ: ഭരണഘടനയുടെ 370-ാം അനുച്ഛേദപ്രകാരം ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് നിയമ മന്ത്രി രവിശങ്കർ പ്രസാദ്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട പിഡിപി നേതാവ് മെഹബൂബ മുഫ്തിക്കുള്ള മറുപടിയായിട്ടാണ് കേന്ദ്ര മന്ത്രിയുടെ നേരിട്ടുള്ള പ്രതികരണം. സംസ്ഥാന പതാക തിരികെ കൊണ്ടുവരുമെന്ന മുഫ്തിയുടെ പ്രസ്താവന ദേശീയ പതാകയെ നിന്ദിക്കലാണെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. ശരിയായ ഭരണഘടനാ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. പാർലമെന്റിന്റെ ഇരുസഭകളും തീരുമാനം അംഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനാ മാറ്റങ്ങൾ പിൻവലിക്കുന്നത് വരെ ദേശീയ പതാക കൈവശം വെക്കുകയോ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം മെഹബൂബ മുഫ്തി വ്യക്തമാക്കിയിരുന്നു. ദേശീയ പതാകയോട് കനത്ത അനാദരവ് പ്രകടിപ്പിക്കുന്ന മുഫ്തിയോട് മറ്റു പാർട്ടികൾ കടുത്ത നിശബ്ദത പുലർത്തുകയാണ്. ഇത് കാപട്യവും ഇരട്ടത്താപ്പുമാണ്കോൺഗ്രസിനെ ലക്ഷ്യമാക്കി കൊണ്ട് രവിശങ്കർ പ്രസാദ് പറഞ്ഞു. Content Highlights:Wont Restore J&K Special Status: Law Minister On Mehbooba Mufti Remarks


from mathrubhumi.latestnews.rssfeed https://ift.tt/3dXe3lm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages