ന്യൂഡൽഹി : കേരള ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി സി.പി.എം പോളിറ്റ്ബ്യൂറോയുടെ നിർണ്ണായക യോഗം ഇന്നു ചേരും. ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് സഖ്യങ്ങളുടെ ധാരണ സംബന്ധിച്ച പ്രാഥമിക ചർച്ചകളാണ്ഓൺലൈനിൽ ചേരുന്ന പിബിയിൽ നടക്കുക. വിശദമായ ചർച്ചകൾ അടുത്ത കേന്ദ്രകമ്മറ്റിയിൽ ഉണ്ടാകും. ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫിലെടുത്തത് യോഗത്തിൽ റിപ്പോർട്ട് ചെയ്യും. പിബി നേരത്തെ തന്നെ ഇതിനു അനുമതി നൽകിയിരുന്നു. പൊതു രാഷ്ട്രീയ സാഹചര്യമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. ബിഹാർ തിരഞ്ഞെടുപ്പും യോഗം ചർച്ച ചെയ്യും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം സംബന്ധിച്ച കാര്യങ്ങളും പി.ബി യോഗത്തിൽ വരാൻ സാധ്യതയുണ്ട്. content highlights:CPM Polit buro
from mathrubhumi.latestnews.rssfeed https://ift.tt/3kqLwY8
via
IFTTT
No comments:
Post a Comment