ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചൈനീസ് അതിർത്തിയിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള ശസ്ത്രപൂജ (ആയുധ പൂജ) നടത്തും. യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള സിക്കിമിലെ ഷെരാത്താങ്ങിലാകും പൂജ.സൈനിക മേധാവി ജനറൽ എം.എം.നരവണെമന്ത്രിയെ അനുമഗിക്കുന്നുണ്ട്. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള സംഘർഷം നിലനിൽക്കുന്നതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹം അതിർത്തിയിൽ സൈനികർക്കൊപ്പം ദസറ ആഘോഷിച്ചിരുന്നു. ശനിയാഴ്ച സിക്കിം മേഖലയിൽ സൈനിക തയ്യാറെടുപ്പുകൾ രാജ്നാഥ് സിങ് അവലോകനം ചെയ്തതായി അധികൃതർ അറിയിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് രാജ്നാഥ് ത്രിശക്തി കോർപ്സ് എന്നറിയിപ്പെടുന്ന 33 കോർപ്സിന്റെ ആസ്ഥാനത്തെത്തിയത്. അതിർത്തിയിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിർമിച്ച റോഡുകളും അദ്ദേഹം സന്ദർശനത്തിനിടയിൽ ഉദ്ഘാടനം ചെയ്യും. സിക്കിം-അരുണാചൽ പ്രദേശ് മേഖലകൾ ഉൾപ്പെടുന്ന 3500 കിലോമീറ്റർ നീളമുള്ള അതിർത്തിയിൽ സൈനിക ശക്തി ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഫ്രഞ്ച് തുറമുഖ നഗരമായ ബാർഡിയോയിലാണ് ശസ്ത്ര പൂജ നടത്തിയത്. റഫാൽ യുദ്ധവിമാനങ്ങളെ ഔദ്യോഗികമായി സ്വീകരിക്കുന്നതിനായിട്ടാണ് അദ്ദേഹം ഫ്രാൻസ് സന്ദർശിച്ചിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2HwNDeD
via
IFTTT
No comments:
Post a Comment