ലോകത്ത് കോവിഡ് ബാധിതര്‍ 4.30 കോടിയിലേക്ക്, യുഎസ്സിലും ഇറ്റലിയിലും രോഗബാധിതർ കൂടുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 24, 2020

ലോകത്ത് കോവിഡ് ബാധിതര്‍ 4.30 കോടിയിലേക്ക്, യുഎസ്സിലും ഇറ്റലിയിലും രോഗബാധിതർ കൂടുന്നു

വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി മുപ്പത് ലക്ഷത്തിലേക്ക്. 42,924,533 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. 1,154,761 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. 3.17 കോടിപേർ (31,666,683)ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 10,013,089 പേരാണ് ചികിത്സയിലുള്ളതെന്ന് വേൾഡോ മീറ്റർ കണക്കുകൾ വ്യക്തമാക്കുന്നു. യുഎസ്എ, ഇന്ത്യ, ബ്രസീൽ, റഷ്യ, സ്പെയിൻ, ഫ്രാൻസ്, അർജന്റീന, കൊളംബിയ, മെക്സിക്കോ, പെറു എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏറ്റവും മുൻപന്തിയിലുള്ളത്. കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ പലരാജ്യങ്ങളിലും വീണ്ടും രോഗവ്യാപന തോത് വർധിച്ചിട്ടുണ്ട്. യുഎസ്സിൽ മാത്രം ഒരു ദിവസത്തിനിടെ 84000-ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടിയ പ്രതിദിന വർധനവാണിത്. ബ്രസീൽ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിലും കോവിഡ് വർധനവിന്റെ രണ്ടാം വരവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് Content Highlights:World Covid-19 updates


from mathrubhumi.latestnews.rssfeed https://ift.tt/3oqe0TZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages