അമേരിക്കയുമായി ഇന്ത്യ പുതിയ സൈനീക കരാറിലേയ്ക്ക്; സംയുക്ത യോഗം ഈ മാസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 20, 2020

അമേരിക്കയുമായി ഇന്ത്യ പുതിയ സൈനീക കരാറിലേയ്ക്ക്; സംയുക്ത യോഗം ഈ മാസം

ന്യൂഡല്‍ഹി : അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഉപഗ്രഹചിത്രങ്ങള്‍, ഭൂപടങ്ങള്‍ തുടങ്ങിയവയും സൈനികമായി കൈമാറാവുന്ന രഹസ്യവിവരങ്ങളും പരസ്പരം പങ്കുവെക്കുന്നതിനു പുറമെ സായുധ ഡ്രോണ്‍, മിസൈല്‍ തുടങ്ങിയ സ്വയംനിയന്ത്രിത സംവിധാനങ്ങളുടെ കൃത്യത ഉറപ്പു വരുത്തുന്നതില്‍ സഹകരിക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ കരാര്‍.

ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിനിടെയാണ് സൈനിക ആവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന വിനിമയ സഹകരണ കരാര്‍ (ബി.ഇ.സി.എ) അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്.

കരാറിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രണ്ടു രാജ്യങ്ങളുടെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ സംയുക്ത യോഗം ഈ മാസം 26, 27 തീയതികളില്‍ ഡല്‍ഹിയില്‍ ചേരും. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക് ഈസ്പര്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലെത്തുന്നത്.



from mangalam.com https://ift.tt/2HheGdG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages