ന്യൂഡല്‍ഹി : ഏറെ പ്രതീക്ഷയും ആശ്വാസവുമേകി രാജ്യത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം 68 ലക്ഷത്തിലേയ്ക്ക്. എന്നാല്‍, ആകെ കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് 76 ലക്ഷം കടന്നിട്ടുണ്ട്.
ഏഴരലക്ഷം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ പുതിയതായി 8151 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കര്‍ണാടകയില്‍ 6,297പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 8,500 പേര്‍ക്ക് രോഗംഭേദമായി. കേരളത്തില്‍ 6591, ബംഗാളില്‍ 4,029, ആന്ധ്രയില്‍ 3,503, തമിഴ്‌നാട്ടില്‍ 3094, എന്നിങ്ങനെയാണ് പ്രതിദിന രോഗികളുടെ കണക്ക്. മിസോറമില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
കൊവിഡ് രോഗം ഭേദമായവരില്‍ ആന്റിബോഡികള്‍ അഞ്ച് മാസത്തില്‍ താഴെ മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഇതിനാല്‍ വീണ്ടും രോഗം വരാതെയിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഐ സി എം ആര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
from mangalam.com https://ift.tt/2FKSPdV
via IFTTT
No comments:
Post a Comment