ജനരോഷത്തെ തുടര്‍ന്ന് അറസ്റ്റ് ഒരു മാസം കഴിഞ്ഞ്, പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി ; പാലത്തായി പീഡനക്കേസില്‍ ബി.ജെ.പി. നേതാവായ അധ്യാപകനെ സംരക്ഷിക്കുന്നത് സിപിഎം എന്ന് മുസ്‌ളീം സംഘടനകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 20, 2020

ജനരോഷത്തെ തുടര്‍ന്ന് അറസ്റ്റ് ഒരു മാസം കഴിഞ്ഞ്, പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി ; പാലത്തായി പീഡനക്കേസില്‍ ബി.ജെ.പി. നേതാവായ അധ്യാപകനെ സംരക്ഷിക്കുന്നത് സിപിഎം എന്ന് മുസ്‌ളീം സംഘടനകള്‍

കണ്ണൂര്‍: സി.പി.എമ്മും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന കണ്ണൂര്‍പാനൂര്‍ മേഖലയില്‍ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ഉതകുന്ന പാലത്തായി കേസില്‍ പാര്‍ട്ടിയുടെ മൗനം ദുരൂഹം. കോടതി ഇടപെടലിനെ തുടര്‍ന്ന് അന്വേഷസംഘത്തെ ഇതിനകം രണ്ടു വട്ടം മാറ്റി. എന്നിട്ടും പാലത്തായി പീഡനക്കേസ് പുകമറയില്‍ത്തന്നെയാണ്.

പ്രതിയായ ബി.ജെ.പി. നേതാവായ അധ്യാപകനെ സംരക്ഷിക്കുന്നത് സര്‍ക്കാര്‍ തന്നെയാണ് എന്ന തരത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നു. ബി.ജെ.പി നേതാവും അധ്യാപക സംഘടനാനേതാവുമായ പത്മരാജന്‍ പ്രതിയായ ബാലികാ പീഡനക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ സി.പി.എമ്മാണ് രംഗത്തിറങ്ങുന്നതെന്ന് സമരരംഗത്തുള്ള മുസ്ലിം സംഘടനകള്‍ ആരോപിക്കുന്നു. എന്നാല്‍ പാലത്തായി പീഡനകേസ് അട്ടിമറിക്കാന്‍ എസ്.ഡി.പി.ഐ ശ്രമിച്ചെന്നാണ് കണ്ണൂരിലെ സി.പി.എം. ഉന്നതനേതാവ് പി. ജയരാജന്‍ പറഞ്ഞത്.

പരാതിക്കു ശേഷം പത്മരാജനെ അറസ്റ്റു ചെയ്യുന്നതില്‍ കാലതാമസമുണ്ടായിരുന്നു. ജനകീയ പ്രതിഷേധം ശക്തമായപ്പോഴാണ് അറസ്റ്റ് നടന്നത്. പ്രതിക്കെതിരേയുള്ള പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു. മാര്‍ച്ച് 17നാണ് െലെംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസിന്റെ തൊട്ടടുത്ത് തന്നെ ഉണ്ടായിട്ടും ഒരു മാസം കഴിഞ്ഞാണ് പ്രതിയെ പിടികൂടിയത്. മുഖ്യമന്ത്രിയുടെയും ശിശുക്ഷേമ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന ആരോഗ്യമന്ത്രിയുടെയും നാട്ടില്‍ പ്രതിയെ പിടികൂടാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

സ്‌കൂളില്‍ പോകാന്‍ കുട്ടി തുടര്‍ച്ചയായി വിമുഖത കാണിച്ചതോടെയാണ് ബന്ധുക്കള്‍ അധ്യാപകന്റെ പീഡനം അറിയുന്നത്. കുട്ടി തന്നെ അധ്യാപകന്റെ ക്രൂരത പറഞ്ഞതോടെ ബന്ധുക്കള്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കി. സ്‌കൂളില്‍ വന്നാല്‍ പ്രതിയായ അധ്യാപകന്റെ ക്ലാസിലിരിക്കാന്‍പോലും ഇരയായ പെണ്‍കുട്ടികള്‍ക്ക് പേടിയായിരുന്നുവെന്നാണ് സഹപാഠികള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മാനസിക നിലയില്‍ സംശയം ഉണ്ടെന്ന് പറഞ്ഞ് പോലീസ് പത്തുവയസുകാരിയെ കോഴിക്കോട് കൊണ്ടുപോയി മനശാസ്ത്ര വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചു.

പത്മരാജനെ പിടികൂടുന്നതില്‍ പോലീസ് കാണിക്കുന്ന അലംഭാവം ചൂണ്ടിക്കാണിച്ച് കോവിഡ് കാലത്തും പ്രതിഷേധങ്ങള്‍ സജീവമായിരുന്നു. തുടര്‍ന്ന് ഒരു ഘട്ടത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പോലീസ് നിഷ്‌ക്രിയത്വത്തിനെതിരെ പ്രതികരിച്ച് ആദ്യമായി രംഗത്ത് വന്നു. പാലത്തായി പോക്‌സോ കേസ് െകെകാര്യം ചെയ്യുന്നതില്‍ പോലീസിനു വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഉന്നതതലത്തില്‍ അന്വേഷിക്കണമെന്നു സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. പോലീസിന്റെ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.

കുട്ടികള്‍ക്കെതിരായ െലെംഗികാതിക്രമണത്തില്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുക്കുക. ഇതുപ്രകാരം ഇരയുടെ മൊഴി മാത്രം മതി പ്രതിയെ അറസ്റ്റുചെയ്യാനെങ്കിലും സാഹചര്യത്തെളിവും െവെദ്യപരിശോധനാ ഫലവും പ്രതിയുടെ മൊെബെല്‍ കോള്‍ ലിസ്റ്റും ലഭിച്ചിട്ടും അറസ്റ്റ് െവെകിയതോടെയാണ് സര്‍ക്കാരും പാര്‍ട്ടിയും പ്രതിക്കൂട്ടിലായത്.

ജനരോഷം ശക്തമായതോടെ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. തലശേരി ഡി.െവെ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ 11 അംഗ സംഘത്തിനാണ് പോക്‌സോ കേസ് അന്വേഷണ ചുമതല െകെമാറിയത്. മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതിക്ക് ബി.ജെ.പിക്കാര്‍ ഏര്‍പ്പെടുത്തിയ സംരക്ഷണ വലയം ഭേദിച്ച് പൊലീസ് അറസ്റ്റ് ചെയ്തു എന്ന് സി.പി.എം അറസ്റ്റിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് ലോക്കല്‍ പോലീസില്‍നിന്നും മാറ്റി അന്വേഷണമേല്‍പിക്കപ്പെട്ട ക്രൈംബ്രാഞ്ചും ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തതിന്റെ തൊണ്ണൂറാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്.

ക്രൈം ബ്രാഞ്ച് സംഘത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഐ.ജി ശ്രീജിത്ത് കേസ് സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തിയത് വിവാദം സൃഷ്ടിച്ചിരുന്നു. ഭാഗികമായി മാത്രം കുറ്റപത്രം സമര്‍പ്പിച്ച കേസിന്റെ വിശദ വിവരങ്ങള്‍ പ്രതിക്ക് സഹായകരമായ വിധത്തിലാണ് പുറത്തുവിട്ടത്. 11 വയസുകാരി കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്നും ഭാവനയില്‍ നിന്ന് കാര്യങ്ങള്‍ മെനയുന്ന സ്വഭാവം ഉള്ളവളാണെന്നുമുള്ള ക്്‌ളിനിക്കല്‍ െസെക്കോളജിസ്റ്റുകളുടെ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയിരുന്നു.

പീഡനക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ഐ.ജി ശ്രീജിത്ത് ശ്രമിച്ചുവെന്ന ആരോപണം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. ഐ.ജി ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് ഇമെയില്‍ ക്യാമ്പയിനും നടന്നിരുന്നു. എന്നാല്‍ ശ്രീജിത്തിനെ നിലനിര്‍ത്തി രണ്ട് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുകയാണു ചെയ്തത്. അതേസമയം പൗരത്വ ബില്ലിനെ അനുകൂലിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും സജീവമായി രംഗത്തിറങ്ങിയതാണ് അധ്യാപകനെതിരേ മുസ്ലിം മത ഭീകര സംഘടനകളുടെ ശത്രുതക്കിടയാക്കിയതെന്ന് ബി.ജെ.പി. അവകാശപ്പെടുന്നു. ഈ ആരോപണത്തോട് അനുകൂലമായോ പ്രതികൂലമായോ ഒരു ഘട്ടത്തിലും സി.പി.എം. പ്രതികരിച്ചില്ല.

പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരത്തിന്റെ കേന്ദ്രമായ ഈ പ്രദേശത്തെ പ്രസ്തുത സ്‌കൂളില്‍നിന്നും കുട്ടികളെ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തിറക്കാന്‍ ചില സംഘടനകള്‍ നടത്തിയ ശ്രമത്തെ ബി.ജെ.പി പ്രവര്‍ത്തകനെന്ന നിലയില്‍ അധ്യാപകന്‍ എതിര്‍ത്തിരുന്നു. ഈ സ്‌കൂളില്‍ ഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍ പെട്ട കുട്ടികളായതിനാല്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് മുസ്ലിം ലീഗും എസ്.ഡി.പി.ഐയും ചേര്‍ന്ന് ഈ അധ്യാപകനെ സ്‌കൂളില്‍നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ തങ്ങളുടെ സമുദായത്തില്‍ പെട്ടെ കുട്ടികളെ സ്‌കൂളില്‍നിന്നും പിന്‍വലിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഈ ആവശ്യം സ്‌കൂള്‍ മാനേജ്‌മെന്റ് തള്ളി. അതിന് ശേഷം അധ്യാപകനെ സ്‌കൂളില്‍നിന്നു പുറത്താക്കുന്നതിനു നടത്തിയ ഗൂഡാലോചനയാണ് ആരോപണത്തിന് പിന്നിലെന്നുമാണ് ബി.ജെ.പി. വാദം.

അന്വേഷണസംഘത്തെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്, പുതിയ അന്വേഷണസംഘത്തെ രണ്ടാഴ്ചയ്ക്കുള്ളില്‍ നിയോഗിക്കണം

കൊച്ചി: പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിക്കണമെന്നു െഹെക്കോടതി. രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ അന്വേഷണസംഘത്തെ നിയമിക്കണമെന്നും നിലവിലെ അന്വേഷണസംഘാംഗങ്ങള്‍ ഇതിലുണ്ടാകരുതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവില്‍ പറയുന്നു.

അന്വേഷണസംഘത്തെ മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കേസ് അട്ടിമറിച്ചെന്നും പ്രതിയായ അധ്യാപകന് അനുകൂലമാണെന്നും ആരോപിച്ചായിരുന്നു ഹര്‍ജി. ഇരയുടേതായി രേഖപ്പെടുത്തിയ പല മൊഴികളും കൃത്രിമമാണ്. ഇരയുടെ മൊഴികള്‍ പോക്‌സോ നിയമത്തിന്റെ വകുപ്പ് 24 പ്രകാരം പ്രതിപാദിക്കുന്ന തരത്തില്‍ ഓഡിയോ റിക്കോര്‍ഡിങ് നടത്തിയില്ല. കോടതിയില്‍ സമര്‍പ്പിച്ച മൊഴിയില്‍ മാറ്റം വരുത്തി.

ഏപ്രില്‍ 24ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇരയുടെ മൊഴി എടുത്തത് 80 ദിവസത്തിന് ശേഷം കുറ്റപത്രം നല്‍കുന്നതിന്റെ തലേ ദിവസം മാത്രമാണ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈം ബ്രാഞ്ച് തയാറായില്ല- ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 164-ാം വകുപ്പ് പ്രകാരമുള്ള ഇരയുടെയും പ്രധാന സാക്ഷിയുടെയും മൊഴികോടതിയില്‍ സമര്‍പ്പിച്ചില്ല. കുട്ടിയുടെ മെഡിക്കല്‍ പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിച്ചില്ല. മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടറെ സാക്ഷിപട്ടികയില്‍ ചേര്‍ത്തിട്ടില്ല.

കുട്ടിക്കെതിരെ അന്വേഷണഉദ്യോഗസ്ഥനായ ഐ.ജിയുടേതായ സംഭാഷണം സമൂഹമാധ്യമങ്ങളില്‍പ്രചരിച്ചു. പ്രതിയോട് കുട്ടികള്‍ക്കും പി.ടി.എയ്ക്കും വിരോധമുണ്ടായിരുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ ഈ കേസില്‍ യാതൊരു ആവശ്യവുമില്ലാത്ത മൊഴികള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും പോക്‌സോ ഒഴിവാക്കി കുറ്റപത്രം നല്‍കി പ്രതിക്ക് ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കുകയും ചെയ്തുവെന്നും ഹര്‍ജിഭാഗം കോടതിയെ ബോധിപ്പിച്ചു. അന്വേഷണ സംഘത്തിനും കൗണ്‍സിലര്‍മാര്‍ക്കുമെതിരേയും മുഖ്യമന്ത്രിക്കും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഹര്‍ജിഭാഗം കോടതിയില്‍ ബോധിപ്പിച്ചു.



from mangalam.com https://ift.tt/2IR9sWH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages