എടപ്പാൾ: നിരപരാധിയായ ഒരാളെ നാടുകടത്തി തൂക്കിക്കൊല്ലാനല്ല താൻ ശ്രമിച്ചതെന്ന് മന്ത്രി കെ.ടി. ജലീൽ. സമൂഹത്തിൽ സ്പർധവളർത്താൻ നിരന്തരം ശ്രമിച്ച ഒരാളെ നാട്ടിലെത്തിച്ച് നിയമപരമായ ശിക്ഷ നൽകാനാണ്. തന്റെ മണ്ഡലത്തിൽപ്പെട്ട യുവാവിനെ യു.എ.ഇ.യിൽനിന്ന് നാടുകടത്താൻ ജലീൽ കോൺസുലേറ്റുമായി ബന്ധപ്പെട്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് മൊഴിനൽകിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. താനൂരിൽ ഒരു കൊലപാതകംനടന്ന സമയത്ത് ഇയാൾ സാമൂഹികമാധ്യമത്തിലിട്ട വീഡിയോ ഇത്തരത്തിലുള്ളതാണെന്നു കണ്ടെത്തി താനൂർ പോലീസ് കേസെടുത്തിരുന്നു. തനിക്കെതിരേ അപകീർത്തികരമായ പോസ്റ്റിട്ടതിന്റെപേരിൽ മലപ്പുറം എസ്.പി.ക്ക് നൽകിയ പരാതിയിൽ ചങ്ങരംകുളം പോലീസും രാഷ്ട്രീയ എതിരാളികൾക്കെതിരേ മോശം പരാമർശം നടത്തിയതിന്റെപേരിൽ 2019 മാർച്ചിൽ കുറ്റിപ്പുറം പോലീസും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇത്തരമൊരാളെ നാട്ടിലെത്തിച്ച് ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് ശിക്ഷിപ്പിക്കാനുള്ള നടപടികൾ മാത്രമാണ് താൻ കൈക്കൊണ്ടത്. ഇതിൽ എന്താണിത്ര തെറ്റ്? -മന്ത്രി ചോദിച്ചു. യുവാവിന്റെ വീട്ടിൽ പോലീസ് രണ്ടുതവണ റെയ്ഡ് നടത്തി ജലീലിനെതിരേ ദുബായിൽനിന്ന് സാമൂഹിക മാധ്യമങ്ങളിൽ സന്ദേശമിട്ട വട്ടംകുളത്തെ മുസ്ലിം ലീഗ് നേതാവ് എം.കെ.എം. അലിയുടെ മകൻ യാസർ അറാഫത്തിന്റെ വീട്ടിൽ ആറുമാസംമുമ്പ് രണ്ടുതവണ പോലീസ് റെയ്ഡ് നടത്തി. യാസർ അറാഫത്തി(യാസർ എടപ്പാൾ)നെ നാടുകടത്താൻ കോൺസൽ ജനറലുമായും സ്വപ്നാ സുരേഷുമായും മന്ത്രി ബന്ധപ്പെട്ടെന്ന വാർത്ത തങ്ങളെ ഞെട്ടിച്ചെന്ന് എം.കെ.എം. അലി പറഞ്ഞു. മകൻ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ എന്തു ശിക്ഷയും നൽകാം. എന്നാൽ, നാടുകടത്തുന്ന രീതിയിലുള്ള നടപടി അംഗീകരിക്കാനാവില്ല. വിദേശത്തും സ്വദേശത്തുമുള്ള ഒട്ടേറെപ്പേർ അംഗങ്ങളായ കൊണ്ടോട്ടി കൂട്ടായ്മ എന്ന പേജിൽ പലരെയുംപോലെ യാസറും രാഷ്ട്രീയപോസ്റ്റുകൾ ഇടാറുണ്ട്. ഇതിന്റെ പേരിൽ ആറുമാസംമുമ്പ് പാസ്പോർട്ടിന്റെ പകർപ്പിനെന്നു പറഞ്ഞ് രണ്ടുതവണ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ഇത്തരത്തിൽ പീഡിപ്പിക്കാൻ തങ്ങളെന്തു തെറ്റാണ് ചെയ്തതെന്നും അലി ചോദിച്ചു. മന്ത്രിയുടെ ഹീനമായ നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വീടിനുമുമ്പിൽ കുടുംബം വ്യാഴാഴ്ച ധർണനടത്തുമെന്ന് എം.കെ.എം. അലി അറിയിച്ചു. Content Highlights:gold smuggling case, k t jaleel
from mathrubhumi.latestnews.rssfeed https://ift.tt/2TfxIng
via
IFTTT
No comments:
Post a Comment