തിരുവനന്തപുരം: കേരളകോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ പൂർണപിന്തുണയുമായി എൽ.ഡി.എഫിന് ഒപ്പംനിൽക്കാൻ സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. എൽ.ഡി.എഫിന് രാഷ്ട്രീയ മേൽക്കൈ നേരിടുന്ന തീരുമാനമാണ് കേരളകോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിനാൽ, വിയോജിപ്പുകൾ ഉയർത്തുന്നതിന് പകരം എൽ.ഡി.എഫിനെ ശക്തപ്പെടുത്തുന്ന രാഷ്ട്രീയ തീരുമാനമാണ് വേണ്ടതെന്ന പൊതുനിലപാടാണ് എക്സിക്യുട്ടീവ് സ്വീകരിച്ചത്. നിയമസഭാ സീറ്റുകളുടെ കാര്യത്തിലടക്കമുണ്ടാകുന്ന പ്രശ്നങ്ങൾ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ആ തലത്തിലേക്ക് ഇപ്പോൾ ചർച്ച പോകേണ്ടെന്നായിരുന്നു കാനം രാജേന്ദ്രനടക്കം സ്വീകരിച്ച നിലപാട്. ഇപ്പോൾ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമാണ് ചർച്ച. മറ്റൊരുകാര്യം എൽ.ഡി.എഫും പരിഗണിക്കുന്നില്ല. മുന്നണിയിലേക്ക് ഒരുകക്ഷിവരുമ്പോൾ വിട്ടുവീഴ്ചകൾ വേണ്ടിവരും. അത് എൽ.ഡി.എഫ്. തീരുമാനിക്കുന്നതിന് അനുസരിച്ച് നിലപാട് എടുക്കാം. എന്നാൽ, പാർട്ടി നിലപാട് ബലികഴിച്ചുള്ള ഒരു തീരുമാനവും നേതൃത്വം കൈക്കൊള്ളില്ലെന്ന ഉറപ്പും നേതാക്കൾ നൽകി. Content Highlights:CPI supports Kerala Congresss ldf entry
from mathrubhumi.latestnews.rssfeed https://ift.tt/3mbytKt
via
IFTTT
No comments:
Post a Comment