രാജ്യത്തെ 358 പാസഞ്ചറുകൾ എക്സ്പ്രസുകളായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 21, 2020

രാജ്യത്തെ 358 പാസഞ്ചറുകൾ എക്സ്പ്രസുകളായി

കൊച്ചി: വരുമാനവർധന ലക്ഷ്യമിട്ട് രാജ്യത്തെ 358 പാസഞ്ചർ തീവണ്ടികൾ എക്സ്പ്രസുകളാക്കി മാറ്റി. ഇതിൽ കേരളത്തിലെ പത്തു പാസഞ്ചറുകളും ഉൾപ്പെടുന്നു. ഇവയിൽ യാത്രാനിരക്ക് ഇരട്ടിയിലധികമാവുകയും സ്റ്റോപ്പുകളുടെ എണ്ണം കുറയുകയും ചെയ്യും. തീവണ്ടിഗതാഗതം സാധാരണഗതിയിലാകുമ്പോൾ ഈ പരിഷ്‌കാരം പ്രാബല്യത്തിൽ വരും.റെയിൽവേ സ്വകാര്യവത്കരണത്തിന്റെ ചുവടുപിടിച്ചാണ് പാസഞ്ചറുകൾ ലാഭകരമല്ലെന്ന വിലയിരുത്തലുകളുണ്ടായത്. ഇവയെ എക്സ്പ്രസുകളും എക്സ്പ്രസുകളെ സൂപ്പർഫാസ്റ്റുകളുമാക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു. ദക്ഷിണ-മധ്യ റെയിൽവേ (47), ഉത്തര-പശ്ചിമ റെയിൽവേ (43), ദക്ഷിണ-പൂർവ റെയിൽവേ (36), ദക്ഷിണ റെയിൽവേ (36) എന്നിങ്ങനെയാണ് മാറ്റം. അടുത്ത സമയക്രമപരിഷ്‌കരണംമുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ഉത്തരവിലുള്ളത്. ജൂലായിലാണ് പുതിയ ട്രെയിൻ ടൈംടേബിൾ വരേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് കാരണം നടപ്പായില്ല. ഓടുന്നതെല്ലാം സ്പെഷ്യൽ തീവണ്ടികളുമാണ്. യാത്രാനിരക്ക് കൂടുംപാസഞ്ചറിലെ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാണ്. എക്സ്പ്രസുകളായി മാറുമ്പോൾ ചുരുങ്ങിയ നിരക്ക് 30 രൂപയാവും. പാസഞ്ചറുകളിൽ സ്ലീപ്പർ, എ.സി.യും ഉൾപ്പെടെയുള്ള കോച്ചുകൾ വരും. വേഗംകൂടുന്നതോടെ യാത്രക്കാർക്ക് സമയലാഭവും ഉണ്ടാവും.മലബാറിന് ഇരുട്ടടിമലബാർമേഖലയിലൂടെ ഓടുന്ന അഞ്ച് ദീർഘദൂര പാസഞ്ചറുകളാണ് എക്സ്പ്രസുകളാകുന്നത്. ഇതിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന കോയമ്പത്തൂർ-മംഗലാപുരം, കണ്ണൂർ‍-കോയമ്പത്തൂർ പാസഞ്ചറുകൾ ഇല്ലാതാകും. മെമുവാണ് പരിഹാരംപാസഞ്ചറുകൾ നിർത്തലാക്കുമ്പോൾ പകരം സംവിധാനം എന്ത് എന്ന് റെയിൽവേ തീരുമാനമെടുത്തിട്ടില്ല. ചെറുതീവണ്ടികളായ മെമുവാണ് ഇതിന് പരിഹാരമായി കൊണ്ടുവരാവുന്നത്.എക്സ്‌പ്രസുകളാകുന്ന പാസഞ്ചറുകൾ 1. നാഗർകോവിൽ-കോട്ടയം2. കോയമ്പത്തൂർ-മംഗലാപുരം സെൻട്രൽ3. കോട്ടയം-നിലമ്പൂർ റോഡ്4. ഗുരുവായൂർ-പുനലൂർ5. തൃശ്ശൂർ-കണ്ണൂർ6. കണ്ണൂർ-കോയമ്പത്തൂർ7. മംഗലാപുരം സെൻട്രൽ-കോഴിക്കോട്8. പുനലൂർ-മധുര9. പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി10. പാലക്കാട്-തിരുച്ചെന്തൂർ


from mathrubhumi.latestnews.rssfeed https://ift.tt/2HpLHEB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages