സ്വപ്ന സുരേഷ് നയതന്ത്ര ബാഗേജിന്റെ പേരിലുള്ള സ്വർണക്കടത്തിനെക്കുറിച്ച് യു.എ.ഇ. കോൺസുൽ ജനറലിന് അറിവുണ്ടായിരുന്നില്ല. പക്ഷേ, കോൺസുൽ ജനറലിന് കമ്മിഷൻ നൽകണമെന്നപേരിൽ റമീസിൽനിന്ന് സ്വർണക്കടത്തിന് കിലോക്ക് ആയിരം ഡോളർ എന്നരീതിയിൽ കമ്മിഷൻ കൈപ്പറ്റിയിരുന്നു. സരിത്തും ഇതേ മൊഴി ആവർത്തിച്ചിട്ടുണ്ട്. സ്വർണക്കള്ളക്കടത്തിനായി കെ.ടി. റമീസ് തന്നെയും സരിത്തിനെയും സമീപിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നയതന്ത്ര ചാനൽ വഴി രണ്ടുതവണ ബാഗേജ് അയച്ചു. യൂണീടാകിൽനിന്നും സെയിൻവെഞ്ച്വേഴ്സിൽനിന്നും 1.08 കോടി രൂപ, കാർപാലസ് ഗ്രൂപ്പിൽനിന്ന് 70,000 യു.എസ്. ഡോളർ, യു.എ.എഫ്.എക്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് 35,000 യു.എസ്. ഡോളർ, ഫോർത്ത് ഫോഴ്സിൽനിന്ന് 30,000 യു.എസ്. ഡോളർ എന്നിങ്ങനെ വിവിധ ഇടപാടുകളിൽ കമ്മിഷൻ ലഭിച്ചു. കോൺസുൽ ജനറലിൽനിന്ന് 2018 ജൂണിലും ഓഗസ്റ്റിലുമായി 35,000, 20,000 യു.എസ്. ഡോളർ, കോൺസുലേറ്റ് ധനകാര്യവിഭാഗം തലവൻ ഖാലിദിൽനിന്ന് 50,000 യു.എസ്. ഡോളർ എന്നിങ്ങനെയും ശമ്പളത്തിന് പുറമേ ലഭിച്ചിരുന്നു. പി.എസ്. സരിത്ത് സന്ദീപ് ആണ് നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് എന്ന ആശയം പറഞ്ഞത്. പിടിക്കപ്പെട്ടത് ഉൾപ്പെടെ 21 തവണ സ്വർണം കടത്തി. ഇതിലൂടെ സ്വപ്നയ്ക്കും തനിക്കുമായി 39.66 ലക്ഷം രൂപ കിട്ടി. അഡ്മിൻ അറ്റാഷെയായ റാഷിദ് ഖാമിസിന് 3000 യു.എസ്. ഡോളർ സ്വർണക്കടത്തിന്റെ പേരിൽ നൽകിയിട്ടുണ്ട്. പിടികൂടിയത് ഉൾപ്പെടെ ആകെ 166.88 കിലോ സ്വർണമാണ് കടത്തിയത്. ടെലിഗ്രാം മെസ്ജ് ഗ്രൂപ്പിലൂടെയായിരുന്നു ആശയവിനിമയമെല്ലാം. കോൺസുലേറ്റിന്റെ പേരിൽ വ്യാജ സീലും കത്തും ഉണ്ടാക്കി. സന്ദീപ് നായർ സ്വർണക്കടത്ത് നടത്തിയിരുന്ന നിയാസ് വഴിയാണ് കെ.ടി. റമീസിനെ പരിചയപ്പെട്ടത്. സ്വർണക്കടത്തിലെ ജലാൽ, മുഹമ്മദ് ഷാഫി തുടങ്ങി മറ്റെല്ലാ പ്രതികളുടെയും പേരുകൾ വെളിപ്പെടുത്തി. സ്വർണം ആര് അയക്കുന്നു എന്നത് റമീസ് വിവരങ്ങൾ നൽകും, കോൺസുലേറ്റിന്റെ വ്യാജ കത്ത് ഈ പേരിൽ താനും സരിത്തും ചേർന്ന് തയ്യാറാക്കി അയക്കും. പി. വേണുഗോപാൽ (ചാർട്ടേഡ് അക്കൗണ്ടന്റ്) സ്വപ്നയെ പരിചയപ്പെടുത്തിയ ശിവശങ്കർ സാമ്പത്തിക ഉപദേശങ്ങൾ കൊടുക്കാനും ആവശ്യപ്പെട്ടു. സ്വപ്നയുമായി ചേർന്ന് ലോക്കർ തുടങ്ങാൻ ശിവശങ്കർ പറഞ്ഞു. ലോക്കറിൽനിന്ന് താനാണ് സ്വപ്നയ്ക്ക് പണമെടുത്തു നൽകിയിരുന്നത്. 30 ലക്ഷം രൂപ സ്വപ്നയുടെ കൈവശമുള്ളത് ശിവശങ്കർ തന്റെ വീട്ടിൽവെച്ച് കൈപ്പറ്റി. ലോക്കർ തുറക്കുന്നതിന് ഒരുദിവസം മുമ്പായിരുന്നു ഇത്. ലോക്കറുമായി ബന്ധപ്പെട്ട് നടക്കുന്ന ഇടപാടുകൾ യഥാസമയം ശിവശങ്കറിനെ അറിയിച്ചിരുന്നു. എം. ശിവശങ്കർ സ്വപ്നയെ പലപ്പോഴും സാമ്പത്തികമായി സഹായിച്ചിരുന്നു. ഈ തുകകൾ തിരിച്ചുകിട്ടിയിരുന്നില്ല. ലോക്കർ വാടകപോലും കൊടുക്കാൻ കഴിയാതിരുന്ന സമയത്തും സ്വപ്നയെ സഹായിച്ചിട്ടുണ്ട്. 30 ലക്ഷം രൂപ ലോക്കറിൽ വെക്കുന്നതുമായി ബന്ധപ്പെട്ട് പി. വേണുഗോപാലുമായി വാട്സാപ്പിൽ ചാറ്റ് നടത്തിയിരുന്നു. സ്വപ്നയുടെ കൈവശം വൻതോതിൽ പണമുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3izqYuI
via
IFTTT
No comments:
Post a Comment