ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിനു പാകിസ്താന്‍ സൈനിക സഹായം നല്‍കുന്നതായി സൂചന. ചൈനീസ് മാധ്യമപ്രവര്‍ത്തകന്‍ ഷെന്‍ ഷെവെയ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയിയോയാണ് ഈ സംശയം ഉയര്‍ത്തിയിരിക്കുന്നത്. വീഡിയോയില്‍ കാണപ്പെട്ട ഒരു സൈനികന്റെ രൂപം ചൈനീസ് വംശജരെപ്പോലെ അല്ലെന്നുള്ളതാണ് ഓണ്‍ലൈന്‍ ലോകത്ത് ഉയര്‍ന്നുവന്നിരിക്കുന്ന സംശയം.
വീഡിയോയില്‍ ചൈനീസ് ഭടന്‍മാര്‍ക്കൊപ്പം താടിവച്ച, ഉയരം കൂടിയ ഇരുണ്ട നിറമുള്ള ഒരു ഭടനെ കാണാനാവും. ശരീരപ്രകൃതിയില്‍ മറ്റു ചൈനീസ് ഭടന്‍മാരുമായി യാതൊരു സാമ്യവും ഇല്ലാത്ത ഇയാള്‍ പാകിസ്താനിയാണെന്ന സൂചനയാണു മാധ്യമപ്രവര്‍ത്തകന്‍ പങ്കുവയ്ക്കുന്നത്. ഇതിന് സമാനമായ നിരീക്ഷണമാണ് ഈ മേഖലയിലെ വിദഗ്ദ്ധരും നല്‍കുന്നത്.
ലഡാക്കിലെ പ്രതികൂല കാലാവസ്ഥയെയും മികച്ച പരിശീലനം സിദ്ധിച്ച ഇന്ത്യന്‍ സൈനികരെയും ഭയക്കുന്ന ചൈനീസ് ഭടന്‍മാര്‍ക്ക് സഹായമേകാനായി പാകിസ്താന്‍ തങ്ങളുടെ സൈനികരെ ചൈനയ്ക്കു വാടകയ്ക്കു നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഗല്‍വാനിലെ ചതിപ്രയോഗത്തിനു ശേഷം, പ്രകോപനം സൃഷ്ടിച്ചാല്‍ ചൈനീസ് ഭടന്‍മാരെ ഉരുക്ക് മുഷ്ടികൊണ്ട് നേരിടാനാണ് ഇന്ത്യയുടെ തീരുമാനം. അവശ്യഘട്ടങ്ങളില്‍ ആയുധം പ്രയോഗിക്കാന്‍ ഡല്‍ഹിയില്‍നിന്നും സൈനികര്‍ക്ക് അനുമതിയും ലഭിച്ചിട്ടുണ്ട്.
ലഡാക്കില്‍ സേവനം അനുഷ്ഠിക്കാന്‍ ചൈനീസ് സൈനികര്‍ക്ക് വൈഷമ്യമുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു. സൈനിക പരിശീലനത്തിന് ശേഷം ആദ്യമായി ലഡാക്കിലേക്ക് നിയോഗിക്കപ്പെട്ട ചൈനീസ് സൈനികര്‍ കണ്ണീര്‍വാര്‍ത്തുകൊണ്ട് സൈനിക ഗാനം ആലപിക്കുന്ന വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. കശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സദാ ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് യുദ്ധസമാനമായ പരിശീലനമാണ് ലഭിക്കുന്നത്.
ശൈത്യമേഖലകളില്‍ നിരന്തരം ഡ്യൂട്ടിചെയ്യുന്ന ഇന്ത്യന്‍ ഭടന്‍മാര്‍ക്ക് അതിനാല്‍ ലഡാക്ക് വലിയ അളവില്‍ ഭീഷണിയാവുന്നതുമില്ല. എന്നാല്‍, ചൈനീസ് ഭടന്‍മാരെ സംബന്ധിച്ചിടത്തോളം യുദ്ധമുന്നണിയിലെ പരിചയക്കുറവ് പുതുതലമുറയിലെ സൈനികര്‍ക്ക് ലഭിക്കാത്തതും ചൈനയ്ക്ക് വെല്ലുവിളിയാണ്. ഇതിനെ മറികടക്കാനാവും പാകിസ്താന്റെ പ്രത്യക്ഷസഹായം തേടാന്‍ െചെനയെ പ്രേരിപ്പിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ ജൂണ്‍ മുതല്‍ ഇന്ത്യാ- ചൈന സൈനികര്‍ ലഡാക്കില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഗാല്‍വനില്‍ ഇരുെസെനികരും ഏറ്റുമുട്ടുകയും 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തങ്ങളുടെ അഞ്ചു സൈനികര്‍ മാത്രമേ മരിച്ചിട്ടുള്ളുവെന്ന ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അവകാശവാദം ലോക രാജ്യങ്ങള്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല.
Here, we met with Chinese #PLA warriors along #China #India LAC.Maybe some of them were standing at the #GalwanValley. pic.twitter.com/KYMMWYD5KI— Shen Shiwei沈诗伟 (@shen_shiwei) October 3, 2020
from mangalam.com https://ift.tt/3nn7TiL
via IFTTT
No comments:
Post a Comment