കാസര്‍കോട് 16കാരിയെ പീഡിപ്പിച്ച സംഭവം : പീഡിപ്പിച്ചത് പിതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 6, 2020

കാസര്‍കോട് 16കാരിയെ പീഡിപ്പിച്ച സംഭവം : പീഡിപ്പിച്ചത് പിതാവ്

കാസര്‍കോട് : നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ പിതാവുതന്നെയെന്നു ഡിഎന്‍എ പരിശോധനാഫലം. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തി ഭ്രൂണം കുഴിച്ചിട്ടത് പിതാവാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഭ്രൂണാവശിഷ്ടത്തിലെ ഡി എന്‍ എ പരിശോധിച്ചതില്‍ നിന്ന് പെണ്‍കുട്ടിയുടെ പിതാവാണ് കുട്ടിയെ പീഡിപ്പിച്ചത് എന്നു തെളിഞ്ഞു.

കുട്ടിയുടെ പിതാവിന്റേത് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഡിഎന്‍എ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കേസിലെ ഒന്നാം പ്രതിയായ പിതാവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനിടെ അന്നത്തെ നീലേശ്വരം സിഐ, പി.ആര്‍.മനോജിനു നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പിതാവ് തന്നെയാണ് ഭ്രൂണം വീടിനു പിറകില്‍ കുഴിച്ചിട്ട വിവരം വെളിപ്പെടുത്തിയത്.

പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍മാര്‍ക്ക് എതിരെയും കേസുകള്‍ ഉണ്ട്. 10 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതില്‍ 2 ഡോക്ടര്‍മാര്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.



from mangalam.com https://ift.tt/2SAC7kp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages