ന്യൂഡല്‍ഹി: പെരിയ കേസിലും ലൈഫ് മിഷന്‍ ഇടപാടിലും സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. ലൈഫ് മിഷനിലും സ്വര്‍ണക്കളളക്കടത്ത് ഇടപാടിലും പിണറായി വിജയന്റെയും ഇടതു സര്‍ക്കാരിന്റെയും മുഖംമൂടികള്‍ ഒന്നൊന്നായി അഴിഞ്ഞുവീഴുകയാണ്. എന്‍ ഐ എ വന്നാലും സിബിഐ വന്നാലും അന്വേഷിക്കട്ടെ, തുറന്ന പുസ്തകമാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ എന്നാണല്ലോ മുഖ്യമന്ത്രി പലകുറി പറഞ്ഞത്. ഇപ്പോള്‍ അതിനെ എതിര്‍ക്കുന്നത് മടിയില്‍ കനമിരിക്കുന്നതിന്റെ അങ്കലാപ്പാണോയെന്നും മുരളീധരന്‍ ഫെയ്‌സ്ബുക്ക് പോസിറ്റിലൂടെ വിമര്‍ശിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ലൈഫ് മിഷനിലും സ്വര്‍ണക്കളളക്കടത്ത് ഇടപാടിലും പിണറായി വിജയന്റെയും ഇടതു സര്‍ക്കാരിന്റെയും മുഖംമൂടികള്‍ ഒന്നൊന്നായി അഴിഞ്ഞുവീഴുകയാണ്. എന്‍ ഐ എ വന്നാലും സിബിഐ വന്നാലും അന്വേഷിക്കട്ടെ, തുറന്ന പുസ്തകമാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ എന്നാണല്ലോ മുഖ്യമന്ത്രി പലകുറി പറഞ്ഞത്. എന്നിട്ടെന്തേ ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയത്? സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് സുപ്രീംകോടതി അഭിഭാഷകനെ കളത്തിലിറക്കിയത് എന്തിനാണ്? സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ലെങ്കില്‍ സിബിഐ അന്വേഷണത്തിനെതിരെ കോടതിയില്‍ പോകേണ്ട കാര്യമുണ്ടായിരുന്നോ ?
ഒടുവില്‍ കോടതിക്കും സര്‍ക്കാരിന്റെ ഉളളിലിരുപ്പ് പിടികിട്ടി. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എഫ്‌സിആര്‍എ ചട്ടം ബാധകമാകില്ലെന്നും യൂണിടാക്കും റെഡ് ക്രസന്റും തമ്മിലാണ് ഇടപാടെന്നും സര്‍ക്കാരിന് ബന്ധമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചതൊക്കെ എത്ര ബാലിശമായാണ് ?
അതുകൊണ്ടാണല്ലോ സിബിഐക്ക് അന്വേഷണം തുടരാമെന്നും സര്‍ക്കാര്‍ സഹകരിക്കണമെന്നും കോടതിക്ക് നിര്‍ദേശിക്കേണ്ടിവന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. അനുമതിയില്ലാതെ വിദേശ സഹായം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അത് ചട്ടവിരുദ്ധമാണ്. പ്രാഥമിക നിയമ പരിജ്ഞാനമുള്ളവര്‍ക്ക് പോലും ഇതറിയാം. എന്നിട്ടും സിബിഐ പരിശോധിക്കുന്നതെന്തിന് എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണോ? സി ബി ഐ ചുമത്തിയ കുറ്റങ്ങള്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കരുതല്‍ പ്രഭാഷണത്തില്‍ പറയുന്നത് കേട്ടു. ഇത്തവണയും മുഖ്യമന്ത്രിക്ക് കിട്ടിയ ഉപദേശം തെറ്റിയെന്നാണ് എനിക്ക് തോന്നുന്നത്!
ഇതിപ്പോള്‍ പലതവണയായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമിറക്കി സുപ്രീം കോടതി അഭിഭാഷകനെ കൊണ്ടുവരുന്നു. കേസ് തോല്‍ക്കുന്നു. ഹൈക്കോടതിയില്‍ വന്‍ ശമ്പളം നല്‍കി നിയോഗിച്ചിരിക്കുന്ന അഡ്വക്കറ്റ് ജനറലടക്കം സര്‍ക്കാര്‍ അഭിഭാഷകരൊക്കെ എന്തിനാണപ്പോള്‍ ? അവരൊന്നും വാദിക്കാന്‍ അറിയാത്തവരായതുകൊണ്ടാണോ ലക്ഷങ്ങള്‍ ഇറക്കി സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
പെരിയയിലും ലൈഫിലും സിബിഐ നേരറിഞ്ഞാല്‍ എന്താണ് കുഴപ്പം ? സര്‍ക്കാര്‍ തുറന്ന പുസ്തകമാണെങ്കില്‍ മുഖ്യമന്ത്രി വെറുതെ വിയര്‍ക്കേണ്ട കാര്യമില്ലല്ലോ. അതോ ഇനി മടിയില്‍ കനമിരിക്കുന്നതിന്റെ അങ്കലാപ്പാണോ സഖാവിന്
from mangalam.com https://ift.tt/36CPfxN
via IFTTT
No comments:
Post a Comment