പൊതുഗതാഗത വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍ ഘടിപ്പിക്കല്‍; അടയന്തിര നടപടി വേണമെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 1, 2020

പൊതുഗതാഗത വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍ ഘടിപ്പിക്കല്‍; അടയന്തിര നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ പൊതുഗതാഗത വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍, ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റം എന്നിവ ഉടനടി ഘടിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് 2019 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വാഹനങ്ങളിലും ഇവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

ഡല്‍ഹിയിലെ നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായത്. എന്നാല്‍, കേരളത്തില്‍ ഉള്‍പ്പെടെ ഇത് ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ജാഫര്‍ ഖാനാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എമര്‍ജന്‍സി ബട്ടണ്‍ ഘടിപ്പിക്കാനുള്ള തീയതി സംസ്ഥാന സര്‍ക്കാര്‍ പലതവണ നീട്ടുകയും ചെയ്തു. ഇതിനെ സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.



from mangalam.com https://ift.tt/2Skpmds
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages