തിരുവനന്തപുരം : കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കെ.എൽ. ഏഴ് എ.സി. 2711 എന്ന അംബാസഡർ കാറായിരുന്നു വെള്ളിയാഴ്ച രാത്രി ശ്രദ്ധാകേന്ദ്രം. ഈ വെളുത്ത കാറിലാണ് എം. ശിവശങ്കറിനെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റുചെയ്യുമെന്ന വാർത്തയും പരന്നു.5.50-ന് ആശുപത്രിയിൽവൈകുന്നേരം 5.50-ഓടെയാണ് ശിവശങ്കറിനെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മാധ്യമ പ്രവർത്തകർ കൂട്ടത്തോടെ എത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശിവശങ്കറിനെ കാർഡിയാക് ഐ.സി.യു.വിലേക്ക് മാറ്റിയ വിവരവും പുറത്തുവന്നു. മാധ്യമ പ്രവർത്തകർ നിൽക്കുന്നതുകണ്ട് എന്താണെന്നറിയാൻ ജനങ്ങളും ആശുപത്രിയിലേക്ക്. 7.50-കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ഇതിനിടെ കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ രാമമൂർത്തി ആശുപത്രിയിലെത്തി. നേരെ രണ്ടാം നിലയിലെ കാർഡിയാക് ഐ.സി.യു. ബ്ലോക്കിലേക്ക്. 8.10-എൻ.ഐ.എ. ഉദ്യോഗസ്ഥനും ശിവശങ്കറിന് നെഞ്ചുവേദന ഉണ്ടെന്നും കൂടുതൽ ആരോഗ്യ പരിശോധന നടത്തേണ്ടി വരുമെന്നും സൂചന ലഭിച്ചു. പിന്നാലെ എൻ.ഐ.എ. ഉദ്യോഗസ്ഥനും ആശുപത്രിയിലെത്തി. തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്ന എൻ.ഐ.എ. ഉദ്യോഗസ്ഥനാണ് എത്തിയത്. ഇതിനിടെ ശിവശങ്കറിനെ ശനിയാഴ്ച കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന വിവരം പുറത്തു വന്നു.വീണ്ടും അംബാസഡർ കാർ9.13-ഓടെ ഒരു ഉദ്യോഗസ്ഥനെത്തി കസ്റ്റംസ് കാറിൽ കയറി. നൂറു മീറ്ററോളം മുന്നോട്ട് പോയി കിള്ളിപ്പാലം ജങ്‌ഷനിൽ നിർത്തിയിട്ട കാറിൽ മാധ്യമ പ്രവർത്തകരുടെ കണ്ണുവെട്ടിച്ച് രാമമൂർത്തിയും മറ്റാരു ഉദ്യോഗസ്ഥനും കയറിപ്പോയി. അറസ്റ്റുചെയ്തോയെന്ന് രാമമൂർത്തിയോട് ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3nXpzC0
via
IFTTT
No comments:
Post a Comment