ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ്. ഒരേ വാര്‍ഡില്‍ ഭാര്യയും ഭര്‍ത്താവും മാറി മാറി മത്സരിക്കുന്നത് നിരുത്സാഹപ്പെടുത്താനും അഞ്ചു വര്‍ഷത്തിനിടെ പാര്‍ട്ടി നടപടിക്കു വിധേയരായവര്‍ക്ക് അവസരം നല്‍കേണ്ടെന്നതും മാര്‍ഗനിര്‍ദേശത്തിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതു സംബന്ധിച്ച് മണ്ഡലം പ്രസിഡന്റുമാര്‍ വരെയുള്ളവര്‍ക്കായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ സര്‍ക്കുലറിലാണ് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുള്ളത്. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കണം.
50 ശതമാനം വനിതാ സംവരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനറല്‍ സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് പരമാവധി ഒഴിവാക്കണം. രാഷ്ട്രീയേതര ക്രിമിനല്‍ കേസുകളില്‍, പ്രത്യേകിച്ച് അസാന്മാര്‍ഗികം, മദ്യം, മയക്കുമരുന്ന്, സാമ്പത്തിക കുറ്റങ്ങള്‍ എന്നിവയില്‍ പ്രതികളായവരുണ്ടെങ്കില്‍ അവരെയും അഴിമതി ആരോപണ വിധേയരായരെയും സ്ഥാനാര്‍ഥികളാക്കരുത്. ഇത്തരക്കാര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയാല്‍ ബന്ധപ്പെട്ട സബ് കമ്മിറ്റികളുടെ പേരില്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരേ വാര്‍ഡില്‍ ഭാര്യയും ഭര്‍ത്താവും മാറി മാറി മത്സരിക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തണം.
2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പാര്‍ട്ടി നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കരുത്. 2015 ലെ തെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ഥികളായി മത്സരിച്ച് പാര്‍ട്ടി നടപടികള്‍ക്ക് വിധേയരായവര്‍ക്കും സഥാനാര്‍ഥിത്വം നല്‍കുന്നത് വിലക്കിയിട്ടുണ്ട്. മണ്ഡലം പ്രസിഡന്റുമാര്‍, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാര്‍, സഹകരണസംഘം, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ മത്സരിച്ച് ത്രിതല പഞ്ചായത്ത്/നഗരസഭാ അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ വഹിക്കുന്ന സ്ഥാനങ്ങള്‍ രാജിവയ്ക്കണം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകള്‍ കൊണ്ട് പരാജയം സംഭവിച്ചെന്ന് പിന്നീട് വ്യക്തമായാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി ഉണ്ടാകും.
പാര്‍ട്ടി സ്ഥാനാര്‍ഥികളായി തീരുമാനിക്കുന്നവര്‍ക്ക് ചിഹ്നം അനുവദിക്കും മുമ്പ് അവര്‍ പാര്‍ട്ടിക്ക് പൂര്‍ണമായി വിധേയരായിരിക്കുമെന്നും ലെവി കൃത്യമായി നല്‍കുമെന്നുമുള്ള സാക്ഷിപത്രം ഒപ്പിട്ട് അതതു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയം നടത്തേണ്ടത് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികളാണ്. സ്ഥാനാര്‍ഥികള്‍ പരമാവധി അതതു വാര്‍ഡുകളില്‍ നിന്നുള്ളവരായിരിക്കണം. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ വാര്‍ഡ് കമ്മിറ്റികള്‍ക്ക് കഴിയാതെ വന്നാല്‍ മേല്‍കമ്മിറ്റികള്‍ക്ക് മൂന്ന് പേരില്‍ കൂടാത്ത പാനല്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2HPfaaW
via IFTTT
No comments:
Post a Comment