മൊബൈലില്‍ ഫോട്ടോയെടുത്തത് ചോദ്യം ചെയ്തത് വഴക്കായി ; അമ്മയെ ആക്രമിക്കുന്നത് തടഞ്ഞ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു ; മാതാവിനും പ്രതിക്കും പരിക്ക്, ഭാര്യയും മകളും കസ്റ്റഡിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 30, 2020

മൊബൈലില്‍ ഫോട്ടോയെടുത്തത് ചോദ്യം ചെയ്തത് വഴക്കായി ; അമ്മയെ ആക്രമിക്കുന്നത് തടഞ്ഞ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു ; മാതാവിനും പ്രതിക്കും പരിക്ക്, ഭാര്യയും മകളും കസ്റ്റഡിയില്‍

കൊല്ലം: വാക്കേറ്റത്തിനിടെ അമ്മയെ കത്തികൊണ്ട് ആക്രമിക്കുന്നതു തടയാനെത്തിയ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു. യുവതിയുടെ അമ്മയ്ക്കും അക്രമിക്കും പരുക്ക്. കൊല്ലം ആശ്രാമം ഉളിയക്കോവില്‍ സ്‌നേഹനഗര്‍ ദാമോദര മന്ദിരത്തില്‍ മോസസ് ദാമോദരന്റെ മകള്‍ അഭിരാമി(24)യാണ് മരിച്ചത്. അയല്‍വാസിയായ ഉമേഷ്ബാബു(62)കസ്റ്റഡിയില്‍. കത്തിക്കുത്തേറ്റു ഗുരുതര പരുക്കേറ്റ അഭിരാമിയുടെ മാതാവ് ലീന(48)യെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിടിവലിക്കിടെ കത്തി താഴെ വീണു കാലില്‍ തുളച്ചുകയറിയ ഉമേഷ്ബാബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യ ശകുന്തള, മകള്‍ സൗമ്യ എന്നിവരും കസ്റ്റഡിയിലാണ്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. അഭിരാമിയുടെ വീടിന് മുമ്പിലൂടെ പ്രതിയുടെ വീട്ടില്‍ നിന്നുള്ള മലിനജലം ഒഴുകുന്നത് സംബന്ധിച്ച് പോലീസ് കേസ് നിലവിലുണ്ട്. സംഭവദിവസം രാത്രി വീടിന് മുമ്പില്‍ വിദേശത്തുള്ള ഭര്‍ത്താവുമായി ലീന മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ഉമേഷ്ബാബു മൊെബെല്‍ ഫോണില്‍ പകര്‍ത്തി.

ഇത് ലീന ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന് ഉമേഷ്ബാബു വീട്ടില്‍നിന്നു കത്തിയെടുത്തുകൊണ്ടു വന്ന് ആക്രമിക്കയായിരുന്നു. കഴുത്തിലും നെഞ്ചത്തും കുത്തേറ്റ ലീനയുടെ നിലവിളി കേട്ട് അക്രമം തടയാനെത്തിയ അഭിരാമിയെ പ്രതി വയറ്റില്‍ കുത്തി വീഴ്ത്തി. അഭിരാമി സംഭവസ്ഥലത്തു തന്നെ മരിച്ചു. വിവരമറിഞ്ഞെത്തിയ ഈസ്റ്റ് പോലീസാണു മൂന്നുപേരെയും ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലിക്ക് ശ്രമിക്കയായിരുന്നു അഭിരാമി. ബംഗളൂരുവില്‍ ജോലിയുള്ള ക്ലിന്റ് മോസസ് ഏക സഹോദരനാണ്.



from mangalam.com https://ift.tt/2TEA6nF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages