രാഷ്ട്രീയ ഭാവിക്ക് മങ്ങലേൽക്കാതിരിക്കാൻ അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 14, 2020

രാഷ്ട്രീയ ഭാവിക്ക് മങ്ങലേൽക്കാതിരിക്കാൻ അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

കർണാടക : രാഷ്ട്രീയ ഭാവിക്ക് മങ്ങലേൽക്കാതിരിക്കാൻ അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി രാഷ്ട്രീയ നേതാവ്. കർണാടകയിലാണ് സംഭവം.

35 കാരനായ നിഗപ്പയ്ക്ക് കഴിഞ്ഞ നാല് വര്‍ഷമായി ശശികല(29) എന്ന യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിലുണ്ടായ രണ്ടു വയസ്സുകാരിയെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്.

ശശികലയുടെ കുടുംബം ബന്ധം അറിഞ്ഞതോടെ ശശികലയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഇയാൾ കുട്ടിയെ കൊല്ലാൻ തീരുമാനിച്ചത്. വരുന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്തിരുന്ന നിനഗപ്പക്ക് ഇത് സമ്മതമായിരുന്നില്ല.

ഒരു മാസത്തിന് മുന്‍പാണ് കൊലപാതകം നടന്നതെങ്കിലും കുട്ടിയുടെ അമ്മ പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

ശശികലയെ ഗ്രാമത്തിലേക്ക് അയച്ച് കുട്ടിയെ കൂടെ നിര്‍ത്തി. തുടര്‍ന്ന് മകളെ ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം സംസ്കരിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ വീട്ടിലെത്തുകയും ചെയ്തു.

ശശികല തിരിച്ചെത്തി മകളെ ആവശ്യപ്പെട്ടപ്പോൾമ കള്‍ സുഖമായിരിക്കുന്നുവെന്നാണ് നിനഗപ്പ പറഞ്ഞത്. ഒക്ടോബര്‍ 8ന് മകളെ ചൊല്ലി നിനഗപ്പയും ശശികലയും തമ്മില്‍ തര്‍ക്കമുണ്ടായി.

തുടർന്നാണ് പോലീസിനെ സമീപിച്ചത്. അന്വേഷണത്തിൽ ഇയാൾ കുറ്റം സമ്മതിച്ചു. നിനഗപ്പക്ക് ആദ്യഭാര്യയില്‍ മൂന്ന് ആണ്‍കുട്ടികളുണ്ട്.



from mangalam.com https://ift.tt/3ds0nPe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages