തിരുവനന്തപുരം : കേരളത്തിന് ഇരുട്ടടിയായി കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പുതിയ നീക്കം. സംസ്ഥാനത്തിന് പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരുന്നതിനുള്ള പ്രസരണ ചാര്‍ജ് കണക്കാക്കുന്നതില്‍ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വരുത്തിയ മാറ്റമാണ് കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കുള്‍പ്പെടെ ഇരുട്ടടിയായിരിക്കുന്നത്.
പുതിയ മാറ്റത്തോടെ കേരളം ഇപ്പോള്‍ നല്‍കുന്ന പ്രസരണചാര്‍ജ് 550 കോടി രൂപയില്‍ നിന്ന് 1500 കോടിയാവും. നവംബര്‍ ഒന്നുമുതല്‍ ഇത് നിലവില്‍വരും. ഈ അധികച്ചെലവ് ജനം നല്‍കേണ്ടിവരും. അതിനായി യൂണീറ്റിന് 50 പൈസയെങ്കിലും കൂട്ടേണ്ടിവരുമെന്ന് വൈദ്യുതി ബോര്‍ഡ് കണക്കാക്കുന്നു.
from mangalam.com https://ift.tt/33ZfbSr
via IFTTT
No comments:
Post a Comment