തിരുവനന്തപുരം/ കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി- കമ്പനിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി എന്‍.ഐ.എ. പ്രതി സ്വപ്‌ന സുരേഷിന്റെ വിപുലമായ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ കൂടുതല്‍ വമ്പന്‍മാര്‍ കുടുങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയനേതാവ്, മറ്റൊരു ഐഎഎസുകാരന്‍, പോലീസ് ഉന്നതന്‍ എന്നിവരാണ് സംശയത്തില്‍.
സ്വര്‍ണ്ണക്കടത്ത് കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്നു വിധി പറയാനിരിക്കെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയിലാണ് അന്വേഷണ സംഘം സ്വര്‍ണ്ണക്കടത്തില്‍ ദാവൂദ് സംഘവുമായുള്ള ബന്ധം സംബന്ധിച്ച സംശയം ബോധിപ്പിച്ചിട്ടുള്ളത്. കേസിലെ പ്രതികളായ കെ.ടി.റമീസ്, ഷറഫുദ്ദീന്‍ എന്നിവരുടെ ടാന്‍സാനിയന്‍ സന്ദര്‍ശനവും വജ്രവ്യാപാരത്തിന് ശ്രമം നടത്തിയതുമെല്ലാമാണ് കാരണം.
വിദേശത്ത് ബിസിനസ് ഉള്ള മലബാറിലെ രാഷ്ട്രീയ നേതാവ്. ശിവശങ്കറിനെ കൂടാതെ വേറൊരു ഐഎഎസ് ഉദ്യോഗസ്ഥന്‍ സ്വപ്‌നയുമായി നിരന്തരം ഫോണ്‍വിളി നടത്തിയിരുന്ന ഒരു ഡിവൈഎസ്പിയും വലയിലായേക്കുമെന്ന് സൂചനയുണ്ട്. സ്വപ്‌നയുടെ ലാപ്‌ടോപ്പില്‍ നിന്നും കിട്ടിയ സൂചനകള്‍ വെച്ച് ഇവരെ എന്‍ഐഎ ചോദ്യം ചെയ്‌തേക്കും. അറസ്റ്റിലാകുമെന്ന പേടിയിലായതോടെ ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സംശയത്തില്‍ ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനിയും
കേസിലെ പ്രതികളായ കെ.ടി.റമീസ്, ഷറഫുദ്ദീന്‍ എന്നിവര്‍ ടാന്‍സാനിയയിലേക്ക് പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ തോക്കുകള്‍ വില്‍ക്കുന്ന കടകള്‍ ഇരുവരും സന്ദര്‍ശിച്ചിരുന്നു. ടാന്‍സാനിയയില്‍ റമീസ് വജ്രവ്യാപാരത്തിനായി ലൈസന്‍സ് വാങ്ങാന്‍ ശ്രമിക്കുകയും പിന്നീട് യു.എ.ഇയിലേക്ക് സ്വര്‍ണം കടത്തുകയും ചെയ്തു. ഈ സ്വര്‍ണം യു.എ.ഇയില്‍നിന്നു കേരളത്തിലേക്കും കൊണ്ടുവന്നു. ടാന്‍സാനിയയും ദുബായിയും ഡി-കമ്പനി സജീവമായ സ്ഥലങ്ങളാണ്.
ടാൻസനിയ കേന്ദ്രീകരിച്ചു സ്വർണം, ലഹരി, ആയുധം, രത്നം എന്നിവയുടെ കള്ളക്കടത്തു ഡി കമ്പനി നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്. റമീസും മറ്റൊരു പ്രതി കെ.ടി. ഷറഫുദീനും ഒരുമിച്ചു നടത്തിയ ടാൻസനിയ യാത്രയുമായി ബന്ധപ്പെട്ട തെളിവുകൾ ആണ് ഡി കമ്പനിയുമായുള്ള ബന്ധവും സംശയിക്കാന്‍ കാരണമാകുന്നത്. രത്ന വ്യാപാര ഡീലർഷിപ്പിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്ന റമീസിന്റെ വെളിപ്പെടുത്തലും എന്‍ഐഎ കോടതിയുടെ ശ്രദ്ധയിൽപെടുത്തി.
ടാന്‍സാനിയയിലെ ഡി-കമ്പനിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരനാണ്. റമീസിന് ഡി-കമ്പനിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. -എന്‍.ഐ.എ. കോടതിയില്‍ പറഞ്ഞു. ടാന്‍സാനിയയില്‍ ഷറഫുദ്ദീന്‍ റൈഫിള്‍ കൈവശംവെച്ചിരിക്കുന്ന ഫോട്ടോയും എന്‍.ഐ.എ വീണ്ടെടുത്തിട്ടുണ്ട്. സ്വര്‍ണ കള്ളക്കടത്ത് നടക്കുമ്പോള്‍ തന്നെയാണ് 2019 നവംബറില്‍ 13 റൈഫിളുകള്‍ കടത്തിയതെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി.
സ്വപ്‌നയുടെ ബന്ധങ്ങളില്‍ രാഷ്ട്രീയ നേതാവ്, ഉന്നതോദ്യോഗസ്ഥന്‍, ഡി.വൈ.എസ്.പി.
മലബാറിലെ പ്രമുഖ രാഷ്ട്രീയനേതാവ്, ദക്ഷിണേന്ത്യയിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍, കേരളത്തിലെ ഒരു ഡി.വൈ.എസ്.പി. എന്നിങ്ങനെ പട്ടിക നീളുന്നു. ഇവരെയെല്ലാം കേന്ദ്ര രഹസ്യാന്വേഷണവിഭാഗം (ഐ.ബി) ചോദ്യംചെയ്തതായി സൂചന. ഐ.ബിക്കു ലഭിച്ച വിവരങ്ങള്‍ സി.ബി.ഐക്കു കൈമാറും. അന്വേഷണം വിലയിരുത്താന്‍ സി.ബി.ഐ. ജോയിന്റ് ഡയറക്ടര്‍ വിപ്ലവ്കുമാര്‍ ചൗധരി കഴിഞ്ഞദിവസം തിരുവനന്തപുരത്തു രഹസ്യസന്ദര്‍ശനം നടത്തി.
സ്വപ്‌നയുമായി ബന്ധമുള്ള വടക്കന്‍ മലബാറിലെ രാഷ്ട്രീയനേതാവിനു വിദേശത്തു ബിസിനസ് ഉള്ളതായും ഐ.ബിക്കു വിവരം ലഭിച്ചു. സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കം മുതല്‍ ഈ നേതാവിനെക്കുറിച്ച് എന്‍.ഐ.എ. ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കു സൂചനയുണ്ടായിരുന്നു. ഒരു ഐ.എ.എസ്. ഉന്നതനും നേതാവിന്റെ ബിസിനസില്‍ പങ്കാളിയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെക്കൂടാതെ മറ്റൊരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍കൂടി ഇതോടെ അന്വേഷണവലയിലാകും. ശിവശങ്കറാണ് ഈ ഉദ്യോഗസ്ഥനെ സ്വപ്‌നയ്ക്കു പരിചയപ്പെടുത്തിയത്. പ്രമുഖ കമ്പനി മേധാവികളുമായി സ്വപ്‌നയെ ബന്ധപ്പെടുത്തിയത് ഇയാളാണ്.
സ്വപ്‌നയുമായി നേതാവിനും ഉദ്യോഗസ്ഥനും ആറുവര്‍ഷത്തെ അടുപ്പമുണ്ട്. എണ്ണക്കമ്പനിയിലാണ് ഇവര്‍ നിക്ഷേപം നടത്തിയിട്ടുള്ളതെന്നാണു സൂചന. ദുബായിലെ നക്ഷത്ര ഹോട്ടലില്‍ മൂവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സ്വപ്‌നയുടെ ലാപ്‌ടോപ്പില്‍നിന്ന് എന്‍.ഐ.എ. കണ്ടെടുത്തിരുന്നു. സ്വപ്‌നയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ഡി.വൈ.എസ്.പിയേയും എന്‍.ഐ.എ. ചോദ്യംചെയ്യും.
സ്വപ്ന സുരേഷിന്റെ ഫോണിൽ സാക്കിർ നായിക്കിന്റെ ചിത്രവും
സ്വപ്ന സുരേഷിന്റെ ഫോണിൽ വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ചിത്രവും മറ്റു ചില പ്രതികളുടെ പക്കൽ ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങളും കണ്ടെത്തിയതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു. 10 പ്രതികളുടെ ജാമ്യ ഹർജികളുടെ വാദത്തിലാണ് എൻഐഎ അഭിഭാഷകൻ ഇക്കാര്യങ്ങൾ പറഞ്ഞത്. വാദം ഇന്നും തുടരും. സ്വപ്നയുടെ ജാമ്യാപേക്ഷയും ഇന്നു പരിഗണിക്കും.
അറസ്റ്റ് പേടിച്ച് ശിവശങ്കരന്‍ ഹൈക്കോടതിയില്‍
നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി െഹെക്കോടതിയില്‍. മാധ്യമവിചാരണയുടെ സമ്മര്‍ദഫലമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റിനു ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ജസ്റ്റിസ് അശോക് മേനോന്‍ ഇന്നു പരിഗണിക്കും.
സ്വര്‍ണക്കടത്ത് കേസില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ പലവട്ടം നടത്തിയ ചോദ്യംചെയ്യലില്‍ അറിയാവുന്നതെല്ലാം വെളിപ്പെടുത്തി. ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംശയാസ്പദമായ രീതിയില്‍ തനിക്കെതിരേ പരാമര്‍ശങ്ങളുണ്ട്. കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ മൊഴിപ്രകാരമാണ് ഇ.ഡിയുടെ അറസ്റ്റ് നീക്കമെന്നു ശിവശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു.
from mangalam.com https://ift.tt/3dqTUUG
via IFTTT
No comments:
Post a Comment