ശാസ്ത്രജ്ഞൻ അന്നേ പറഞ്ഞു; അത് ഛിന്നഗ്രഹമല്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 12, 2020

ശാസ്ത്രജ്ഞൻ അന്നേ പറഞ്ഞു; അത് ഛിന്നഗ്രഹമല്ല

കേപ് കനാവറൽ: ഭൂമിയുടെ ഭ്രമണപഥത്തിൽ ഒരു 'ഛിന്നഗ്രഹം' പോലൊരു വസ്തുവിന്റെ സാമിപ്യമുണ്ടെന്ന് സെപ്റ്റംബറിലാണ് നാസ കണ്ടെത്തിയത്. ഹവായിലെ ടെലിസ്കോപ്പിലൂടെ കണ്ട നിഗൂഢമായ ആ വസ്തു ഭൂമിയിലേക്ക് മണിക്കൂറിൽ 2412 കിലോമീറ്റർ വേഗത്തിൽ എത്തിക്കൊണ്ടിരിക്കുകയായിരുന്നു. കാതലീന സ്കൈ സർവേയിൽ കണ്ടെത്തിയ ഈ ആകാശവസ്തു ഛിന്നഗ്രഹം തന്നെയെന്നുറപ്പിച്ച ശാസ്ത്രജ്ഞർ അതിന് 'ഛിന്നഗ്രഹം 2020 എസ്.ഒ.' എന്ന് പേരുമിട്ടു. പക്ഷേ, നാസയിലെ ഭൂമിക്കുസമീപമുള്ള വസ്തുക്കളെക്കുറിച്ച് പഠിക്കുന്ന വിഭാഗത്തിന്റെ ഡയറക്ടർ പോൾ ചൊഡാസ് അന്നേ പറഞ്ഞു, അത് ഛിന്നഗ്രമല്ലായെന്ന്. ഭൂമിയിൽനിന്ന് പുറത്തേക്ക് വിക്ഷേപിച്ച എന്തിന്റെയോ അവശിഷ്ടമാണെന്ന്. അന്നാരും അതത്ര കാര്യമാക്കിയില്ല. പക്ഷേ, നിഗൂഢവസ്തു അടുത്തെത്തിയപ്പോൾ മാത്രമാണ് അരനൂറ്റാണ്ടുമുമ്പ് വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടമാണെന്ന് തിരിച്ചറിഞ്ഞത്. 1966-ൽ പരാജയപ്പെട്ട ചാന്ദ്രപര്യവേക്ഷണ ദൗത്യമായ സർവേയർ 2-ൽ ഉപയോഗിച്ച റോക്കറ്റ് സെന്റോറിന്റെ അവശിഷ്ടമായിരുന്നു ഇത്. ദൗത്യം പരാജയപ്പെട്ടതോടെ ചന്ദ്രനിലേക്ക് പോകുന്നതിനുപകരം ഈ റോക്കറ്റ് നേരെയെത്തിയത് സൂര്യന്റെ ഭ്രമണപഥത്തിൽ. ചെലവേറിയ ആ റോക്കറ്റ് പിന്നെ നാസയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സൂര്യന്റെ ഭ്രമണപഥത്തിൽ അത് കത്തിപ്പോയെന്നാണ് കരുതിയിരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3iVeWMl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages