തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് കുരുന്നുകള്‍ അക്ഷരമുറ്റത്തേയ്ക്ക് പിച്ചവെക്കുക.
കൊവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. നാവില്‍ എഴുതാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം അണുമുക്തമാക്കണം. ഒരു കുട്ടിയുടെ നാവില്‍ ഉപയോഗിച്ച സ്വര്‍ണം വീണ്ടും അടുത്ത കുട്ടിയ്ക്ക് ഉപയോഗിക്കരുത്. ശാരീരിക അകലം, മാസ്‌ക് , സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.
ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തില്‍ വിദ്യാരംഭത്തിന് അവസരമുളളൂ. രക്ഷിതാക്കളാകും കുട്ടികളെ എഴുത്തിനിരുത്തുക.
from mangalam.com https://ift.tt/2Tof1Or
via IFTTT
No comments:
Post a Comment