കുവൈറ്റ് സിറ്റി : പ്രവേശനവിലക്ക് നീക്കി നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരാൻ ഒരുങ്ങി കുവൈറ്റ്. 34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് നീക്കുന്നത്.
ലോ റിസ്‌ക് , ഹൈ റിസ്‌ക് വിഭാഗങ്ങളായി തരം തിരിച്ചായിരിക്കും നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തുക. കുവൈറ്റ് എയർവേയ്സ് , ജസീറ എയർവേയ്സ് , ഡിജിസിഎ എന്നിവർ കുവൈറ്റ് ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയ 34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ധാരണയിലെത്തിയിരുന്നു
കൊവിഡ് വ്യാപനം കൂടുതൽ ഉളള ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് നീട്ടിവെയ്ക്കാനാണ് സാധ്യത.
from mangalam.com https://ift.tt/3dUE6Kh
via IFTTT
No comments:
Post a Comment