രമേശിന്റെ 'ഓപ്പറേഷന്‍ കുബേര' റജിസ്റ്റര്‍ ചെയ്തത് 3,253 കേസുകള്‍, അറസ്റ്റ് ചെയ്തത് 2,137 പേരെ ; പ്രവര്‍ത്തനം സ്തംഭിച്ചിട്ട് നാലു വര്‍ഷം, വീണ്ടും തലപൊക്കി ബ്ലേഡ് മാഫിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 25, 2020

രമേശിന്റെ 'ഓപ്പറേഷന്‍ കുബേര' റജിസ്റ്റര്‍ ചെയ്തത് 3,253 കേസുകള്‍, അറസ്റ്റ് ചെയ്തത് 2,137 പേരെ ; പ്രവര്‍ത്തനം സ്തംഭിച്ചിട്ട് നാലു വര്‍ഷം, വീണ്ടും തലപൊക്കി ബ്ലേഡ് മാഫിയ

സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചതോടെ ക്രൈംബ്രാഞ്ചിനു കീഴില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപീകൃതമായ ഇക്കണോമിക്‌സ് ഒഫന്‍സ് വിങ്ങിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. പത്തുവര്‍ഷമായി ഈ വിഭാഗം കാര്യമായ ഒരു കേസും സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല.

സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നിര്‍ജീവമായതോടെ ചിട്ടിക്കമ്പനികളും ബ്ലേഡ് മാഫിയകളും സംസ്ഥാനത്ത് സജീവമായി. അടുത്തകാലത്ത് നിക്ഷേപകരില്‍നിന്നു ശതകോടികള്‍ സമാഹരിച്ചശേഷം മുങ്ങിയവരെ പരാതികളെത്തുടര്‍ന്നു പോലീസ് പിടികൂടിയെങ്കിലും ഇവരുടെ ചതിക്കുഴി മുന്‍കൂട്ടിക്കണ്ട് കുറ്റകൃത്യം തടയാന്‍ കഴിയാഞ്ഞതിന് കാരണം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ സ്തംഭനാവസ്ഥയാണെന്നു പോലീസ് അധികൃതര്‍തന്നെ വ്യക്തമാക്കുന്നു.

മൂന്ന് ദശാബ്ദം മുമ്പ് സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ഓറിയന്റ് സാജന്‍, ലാബേല്ലാ രാജന്‍, ആട്- മാഞ്ചിയം- തേക്ക് നിക്ഷേപ തട്ടിപ്പ്, ഹിമാലയാ തട്ടിപ്പ് എന്നിവയെല്ലാം പുറത്തുകൊണ്ടുവന്നത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ ശക്തമായ പ്രവര്‍ത്തനമായിരുന്നു. പിന്നീട് കുറച്ചുകാലത്തേക്ക് തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചെങ്കിലും വീണ്ടും ശക്തമായി. ഈ കാലയളവോടെ സ്തംഭനത്തിലായ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തെ വീണ്ടും ശക്തിപ്പെടുത്താന്‍ ഒരു സര്‍ക്കാരും ശ്രമിക്കാഞ്ഞതാണു വിനയായത്.

2014-ല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന വ്യാപകമായി നടപ്പാക്കിയ ഓപ്പറേഷന്‍ കുബേരയുടെ പ്രവര്‍ത്തനം സ്തംഭിച്ചിട്ട് നാലുവര്‍ഷം കഴിഞ്ഞു. റിസര്‍വ് ബാങ്ക് അനുവദിച്ചിരിക്കുന്നതിലും ഉയര്‍ന്ന പലിശയ്ക്ക് പണം കടമായി നല്‍കുകയും അവ ഈടാക്കാന്‍ വളഞ്ഞവഴി സ്വീകരിക്കുകയും ചെയ്തവര്‍ക്കെതിരേയാണ് ഓപ്പറേഷന്‍ കുബേര നിലകൊണ്ടത്.

ഇതുമൂലം ചെറുകിടക്കാര്‍ മുതല്‍ വമ്പന്മാര്‍ വരെ നിയമനടപടി നേരിടേണ്ടിവന്നു. ജില്ലകള്‍ വേര്‍തിരിച്ചായിരുന്നു അന്വേഷണവും പരിശോധനയും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് കൊള്ളപ്പലിശ സംബന്ധിച്ച 3253 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. ഇതില്‍ 2,137 കേസുകളില്‍ മാത്രമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തുടരന്വേഷണം പാതിവഴിയില്‍ അവസാനിക്കുകയും ചെയ്തു. എങ്കിലും 2014-16 വര്‍ഷത്തില്‍ ഓപ്പറേഷന്‍ കുബേര കാരണം ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി എന്നതാണ് ശ്രദ്ധേയം.

അക്കാലത്ത് പണമിടപാട് സ്ഥാപനങ്ങളില്‍ പോലീസ് 14,200 റെയ്ഡുകളാണു നടത്തിയത്. പല ജില്ലകളിലും ഓപ്പറേഷന്‍ കുബേര അദാലത്തുകളും നടന്നു. ഓപ്പറേഷന്‍ കുബേര തുടക്കത്തില്‍ കൂടുതല്‍ ശ്രദ്ധനേടിയിരുന്നെങ്കിലും പിന്നീട് ഇതിനെതിരേ ആരോപണങ്ങളും ഉയര്‍ന്നുവന്നു. ചെറുകിട ബ്ലേഡുകാര്‍ അകത്തായപ്പോള്‍ വന്‍കിടക്കാര്‍ രക്ഷപ്പെട്ടു. ബ്ലേഡ് ഇടപാടുകളില്‍ ചില പോലീസ് ഉദ്യോഗസ്ഥരും ഉണ്ടെന്നുള്ള വാര്‍ത്തപരന്നതോടെ വിശ്വാസ്യതയും കുറഞ്ഞു.

മാഫിയയ്‌ക്കെതിരേ നടപടിസ്വീകരിച്ച മൂന്നു പോലീസുകാരെ വകവരുത്താന്‍ നീക്കം നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നു. അടുത്ത കാലത്ത് പൊട്ടിയ കെ.എച്ച്.എഫ്.എല്‍. എന്ന സാമ്പത്തിക സ്ഥാപനം ഇരുനൂറുകോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പാണു നടത്തിയത്.

പത്തനംതിട്ട കോന്നി ആസ്ഥാനമായി പ്രവര്‍ത്തിച്ച പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ നൂറുകണക്കിന് ആളുകള്‍ ബലിയാടുകളായി. എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പാണു മറ്റൊന്ന്. സ്ഥാപനത്തിന് തുടക്കം കുറിച്ച ഡയറക്ടര്‍മാരില്‍ പലരും സ്ഥാപനം പ്രതിസന്ധിയിലായതോടെ നിക്ഷേപം പിന്‍വലിച്ച് ഒഴിഞ്ഞ് മാറിയത് സംഭവത്തിന് പിന്നില്‍ നടന്ന ഗൂഢാലോചന കൂടുതല്‍ വ്യക്തമാക്കുന്നു.



from mangalam.com https://ift.tt/3dZaoU8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages