ഡോളര്‍ കടത്തിയ കേസില്‍ എം ശിവശങ്കറിനെ ഒഴിവാക്കി കസ്റ്റംസ് എഫ്‌ഐആര്‍ ; സരിത്തും സ്വപ്‌നയും പ്രതികള്‍ ഖാലിദിനെയും പ്രതിചേര്‍ക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 20, 2020

ഡോളര്‍ കടത്തിയ കേസില്‍ എം ശിവശങ്കറിനെ ഒഴിവാക്കി കസ്റ്റംസ് എഫ്‌ഐആര്‍ ; സരിത്തും സ്വപ്‌നയും പ്രതികള്‍ ഖാലിദിനെയും പ്രതിചേര്‍ക്കും

കൊച്ചി: ചട്ടം ലംഘിച്ച്, വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഒഴിവാക്കി കസ്റ്റംസ് കേസെടുത്തു. സ്വര്‍ണക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളായ പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ് എന്നിവരാണു ഡോളര്‍ കടത്ത് കേസിലും പ്രതിപ്പട്ടികയിലുള്ളത്. ഡോളര്‍ ദുബായിലേക്കു കടത്തിയ, യു.എ.ഇ. കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റായ ഈജിപ്റ്റ് പൗരന്‍ ഖാലിദിനെയും പ്രതിചേര്‍ക്കും. പ്രമുഖരുള്‍പ്പെടെ കൂടുതല്‍ പ്രതികളുള്ള കേസാണിതെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍, ശിവശങ്കറിന്റെ പേരില്ല.

ശിവശങ്കറിനെയും സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയ്ക്കു കുറ്റസമ്മതമൊഴി നല്‍കിയ സന്ദീപ് നായരെയുമാണു ഡോളര്‍ കടത്ത് കേസിലെ എഫ്.ഐ.ആറില്‍നിന്ന് ഒഴിവാക്കിയത്. 2017-ലെ െഹെക്കോടതി ഉത്തരവനുസരിച്ച്, കസ്റ്റംസ് നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. എന്നാല്‍, ശിവശങ്കറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമ്പോഴും അറസ്റ്റിന്റെ കാര്യത്തില്‍ കസ്റ്റംസ് അന്വേഷണസംഘത്തില്‍ ഭിന്നതയുണ്ട്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവില്ലെന്നാണ് ഒരുവാദം. ഡോളര്‍ കടത്തില്‍ സഹായിച്ചതിന് അറസ്റ്റ് വേണമെന്നാണു മറുവാദം. ശിവശങ്കറിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നു കേന്ദ്രനിര്‍ദേശമുള്ളതിനാല്‍, സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിനു സാധ്യതയുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ ജയിലിലുള്ള പ്രതികളെ ഡോളര്‍ കടത്തിന് അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് നല്‍കിയ അപേക്ഷ പ്രത്യേകകോടതി ഇന്നു പരിഗണിക്കും. പ്രതികളെ ചോദ്യംചെയ്തശേഷമാകും ശിവശങ്കറെ കസ്റ്റഡിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ശിവശങ്കറിന്റെ അറസ്റ്റ് മറ്റന്നാള്‍വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. സ്വപ്‌നയേയും സരിത്തിനെയും ചോദ്യംചെയ്തതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിച്ച്, ശിവശങ്കറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണു കസ്റ്റംസ് തീരുമാനം.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ എന്‍.ഐ.എയ്ക്കു 164-ാം വകുപ്പുപ്രകാരം നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ കോടതി ഇന്നു പരിഗണിക്കും. എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ മൊഴിപ്പകര്‍പ്പ് നല്‍കാന്‍ സാങ്കേതികതടസമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മൊഴിപ്പകര്‍പ്പ് ചോദിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയെ നേരിടാനാണു സന്ദീപിന്റെ മൊഴിപ്പകര്‍പ്പ് കസ്റ്റംസ് ആവശ്യപ്പെടുന്നത്. മറ്റന്നാള്‍ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയാല്‍, ശിവശങ്കറിനെ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണു കസ്റ്റംസിനു ലഭിച്ച നിയമോപദേശം.



from mangalam.com https://ift.tt/3dL0rtJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages