ജനീവ: കോവിഡ് വാക്സിൻ ലഭിക്കാൻ ആരോഗ്യമുള്ള ചെറുപ്പക്കാർ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന. ആരോഗ്യപ്രവർത്തകർ ശ്രദ്ധകേന്ദ്രീകരിക്കുന്നത് പ്രായമുള്ളവരെയും ദുർബല വിഭാഗങ്ങളെയുമാണെന്നും ഡബ്ല്യു.എച്ച്.ഒ. മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥൻ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകരിൽനിന്നുമാകും ഇത് ആരംഭിക്കുന്നത്. അവിടെപ്പോലും കൂടുതൽ അപകടസാധ്യതയുള്ളവരെ നിർണയിക്കേണ്ടതായുണ്ട്. അവർക്കുശേഷം പ്രായം ചെന്നവർക്കാകും വാക്സിൻ നൽകുകയെന്നും അവർ കൂട്ടിച്ചേർത്തു. ഒട്ടേറെ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും വളരെ പെട്ടെന്നുതന്നെ ഫലപ്രദമായൊരു വാക്സിൻ ലഭിക്കാൻ സാധ്യതയില്ലെന്നു തന്നെയാണ് വ്യക്തമാകുന്നത്. ആളുകൾ ആർജിത പ്രതിരോധ ശേഷിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, വാക്സിനെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടതെന്നും 70 ശതമാനം ആളുകൾക്കെങ്കിലും വാക്സിൻ നൽകാൻ കഴിഞ്ഞാലേ രോഗവ്യാപനം തടയാനാകൂവെന്നും അവർ കൂട്ടിച്ചേർത്തു. രണ്ടാമത്തെ വാക്സിന് റഷ്യ അംഗീകാരം നൽകി മോസ്കോ: കോവിഡിനെതിരായ രണ്ടാമത്തെ വാക്സിന് റഷ്യ അംഗീകാരം നൽകി. ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുതിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ടു വാക്സിനുകളുടെയും ഉത്പാദനം വർധിപ്പിക്കുമെന്നും ഇവ റഷ്യയിൽ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും പുതിൻ പറഞ്ഞു. എപിവാക് കോറോണ എന്നു പേരുള്ള വാക്സിൻ സൈബീരിയയിലെ വെക്ടർ ഇൻസിസ്റ്റ്യൂട്ട് ആണ് വികസിപ്പിച്ചെടുത്തത്. 100 സന്നദ്ധപ്രവർത്തകരിൽ രണ്ടുമാസം നീണ്ട ആദ്യഘട്ട പരീക്ഷണം രണ്ടാഴ്ച മുമ്പാണ് പൂർത്തിയായത്. പരീക്ഷണത്തിൽ പങ്കെടുത്തവരിൽ 18 മുതൽ 60 വയസ്സു വരെ പ്രായമുള്ളവരുണ്ട്. എന്നാൽ, പഠനറിപ്പോർട്ട് പുറത്തു വിടാൻ ഗവേഷകർ തയ്യാറായിട്ടില്ല. വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും നിർണയിക്കുന്നതിന് 10,000 പേരെ ഉൾപ്പെടുത്തിയുള്ള പരീക്ഷണം നവംബറിലോ ഡിസംബറിലോ ആരംഭിക്കും. നേരത്തേ റഷ്യയുടെ ആദ്യ വാക്സിൻ സ്പുട്നിക് അഞ്ചിന് ഓഗസ്റ്റ് 11-നാണ് സർക്കാർ അംഗീകാരം നൽകിയത്. 40,000 സന്നദ്ധപ്രവർത്തകരിൽ പരീക്ഷണം നടന്നു കഴിഞ്ഞു. കൈകഴുകൽ മറ്റു രോഗങ്ങളെയും തടയും -ഡബ്ല്യു.എച്ച്.ഒ. ന്യൂഡൽഹി: കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങളെ അകറ്റിനിർത്താൻ കൈകഴുകുന്നതിലൂടെ സാധിക്കുമെന്ന് ലോകാരോഗ്യസംഘടന. ആരോഗ്യം കാക്കാനും സുരക്ഷിതമായിരിക്കാനുമുള്ള ലളിതമായ മാർഗമാണിത്. കോവിഡ് പ്രതിരോധത്തിന്റെ മൂലക്കല്ലുകളിലൊന്നും. അന്താരാഷ്ട്ര കൈകഴുകൽദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ ഡബ്ല്യു.എച്ച്.ഒ.യുടെ തെക്കുകിഴക്കൻ മേഖലാ ഡയറക്ടർ ഡോക്ടർ പൂനം ഖേത്രപാൽ സിങ് പറഞ്ഞു. Content Highlights:COVID vaccine WHO
from mathrubhumi.latestnews.rssfeed https://ift.tt/2SZrkjW
via
IFTTT
No comments:
Post a Comment