മുന്നാക്കവിഭാഗക്കാര്‍ക്കു 10% സാമ്പത്തികസംവരണം : എതിര്‍പ്പുമായി മുസ്ലീംലീഗ് ; സര്‍ക്കാരിന്റെ തുറുപ്പുചീട്ടില്‍ വെട്ടിലായതു കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 27, 2020

മുന്നാക്കവിഭാഗക്കാര്‍ക്കു 10% സാമ്പത്തികസംവരണം : എതിര്‍പ്പുമായി മുസ്ലീംലീഗ് ; സര്‍ക്കാരിന്റെ തുറുപ്പുചീട്ടില്‍ വെട്ടിലായതു കോണ്‍ഗ്രസ്

സംസ്ഥാനത്തു മുന്നാക്ക വിഭാഗക്കാര്‍ക്കു 10% സാമ്പത്തികസംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വെട്ടിലായത് കോണ്‍ഗ്രസ്. സാമ്പത്തിക സംവരണത്തിനെതിരേ ലീഗ് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ രംഗത്തുവന്നതോടെയാണു കോണ്‍ഗ്രസ് വെട്ടിലായത്. ഇന്നുചേരുന്ന കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി ഇക്കാര്യം ചര്‍ച്ചചെയ്യും. മുസ്ലിം ലീഗ് ഇടഞ്ഞുനില്‍ക്കുമ്പോള്‍, കോണ്‍ഗ്രസിനു പരസ്യമായി സാമ്പത്തികസംവരണത്തെ അനുകൂലിക്കാനാവില്ല.

മുന്നാക്കവിഭാഗങ്ങളെ പിണക്കി, മറിച്ചൊരു നിലപാടും സാധ്യമല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണു 10% സാമ്പത്തികസംവരണം. എന്‍.ഡി.എ. അധികാരമേറിയശേഷം ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ പിന്തുണയോടെ ഭരണഘടനാഭേദഗതി പാസാക്കുകയും ചെയ്തു. അതിനാല്‍ കേരളത്തില്‍ മറിച്ചൊരു നിലപാടെടുക്കാന്‍ കഴിയില്ല. സാമ്പത്തികസംവരണം ഏറ്റവുമധികം ആവശ്യപ്പെട്ടത് എന്‍.എസ്.എസാണ്.

അതില്‍ അനുകൂലിച്ച സി.പി.എമ്മിനെ എന്‍.എസ്.എസ്. ഒരിക്കലും പിന്തുണച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്‍.എസ്.എസിനെ പിണക്കാന്‍ കോണ്‍ഗ്രസിനു താത്പര്യമില്ല. സാമ്പത്തികസംവരണത്തിന്റെ ആനുകൂല്യം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും കിട്ടുമെന്നതിനാല്‍ സഭകളെയും പിണക്കാന്‍വയ്യ. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ, മുസ്ലിം ലീഗിനെ പിണക്കുന്നതു രാഷ്ട്രീയമായി ആത്മഹത്യാപരവുമാകും.

സര്‍ക്കാരിന്റേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വന്‍ചതിയെന്ന് കാന്തപുരം വിഭാഗം

സര്‍ക്കാര്‍ സര്‍വീസില്‍ മുന്നാക്ക വിഭാഗക്കാര്‍ക്കു 10% സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വന്‍ചതിയാണെന്ന് കാന്തപുരം എ.പി. സുന്നി വിഭാഗം. സംവരണ വിഭാഗങ്ങളെ വഞ്ചിക്കുന്ന രീതിയിലാണ് മുന്നാക്ക സംവരണം നടപ്പാക്കിയിരിക്കുന്നതെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന എ.പി. സുന്നി വിഭാഗത്തിന്റെ മുഖപത്രമായ ''സിറാജി''ന്റെ മുഖപ്രസംഗം പറയുന്നു.

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നതിക്കെന്ന പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയിരിക്കുന്ന 10% സംവരണം, സംവരണത്തിന്റെ അടിസ്ഥാന ആശയത്തിന് എതിരാണ്. സംവരണം എന്ന ആശയം എന്തിനുവേണ്ടിയാണോ വിഭാവനം ചെയ്തത് അതിന്റെ അന്തസത്തയെ ചോദ്യം ചെയ്യുന്നതും അതിന് അര്‍ഹരായ ജനവിഭാഗങ്ങളെ അപമാനിക്കുന്നതുമാണ്.

കേരള സമൂഹത്തില്‍ ചെറിയ ശതമാനം വരുന്ന മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാരുടെ സാമ്പത്തിക അവശത പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതിനു പകരം സംവരണ വിഭാഗങ്ങളെ വഞ്ചിക്കുന്ന രീതിയിലാണ് സംവരണം നടപ്പാക്കിയത്. സര്‍ക്കാര്‍ നിര്‍ദേശങ്ങളും ഉത്തരവുകളും മറികടന്ന് സംവരണ വിഭാഗത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഉദ്യോഗസ്ഥരുള്ള നാട്ടിലാണ് കാര്യമായ ഉപാധികളൊന്നുമില്ലാതെ മുേന്നാക്ക സംവരണം നടപ്പാക്കുന്നതെന്നത് ആശങ്ക ഉയര്‍ത്തുന്നതാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ജനസംഖ്യയുടെ നാലില്‍ മൂന്നു ശതമാനം വരുന്ന ജനവിഭാഗത്തെ നിശബദ്‌രാക്കിയാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരില്‍ സംവരണത്തിന്റെ അടിസഥാന തത്വങ്ങളെ കുഴിച്ചുമൂടിയിരിക്കുന്നത്. സംവരണ വിഭാഗങ്ങളൂടെ അവസരങ്ങള്‍ കവര്‍ന്നെടുക്കുന്നില്ലെന്ന് ആണയിടുന്ന സര്‍ക്കാര്‍, പൊതുവിഭാഗത്തിലെ പത്തു ശതമാനത്തിനു പകരം മുഴുവന്‍ സീറ്റിലും പത്തു ശതമാനം മുന്നാക്കക്കാര്‍ക്കു നീക്കിവയ്ക്കുന്നത് വഞ്ചനാപരമാണെന്നും സംവരണ തീരുമാനം പുനഃപരിശോധിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

മുസ്ലിം ലീഗിന് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണം: തന്ത്രി മണ്ഡലം

എല്ലാവരുടെയും സംവരണം കഴിച്ച് ബാക്കിയുള്ളതില്‍ 10% മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിന്റെ പേരില്‍ സാമുദായിക ചേരിതിരിവ് സൃഷ്ടിക്കാനുള്ള മുസ്ലിംലീഗ് നീക്കത്തിനെതിരേ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണമെന്ന് അഖില കേരള തന്ത്രി മണ്ഡലം. പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം പാവപ്പെട്ടവര്‍ക്കു ലഭിക്കാത്ത രീതിയില്‍ ക്രീമിലെയര്‍ പരിധി ഉയര്‍ത്താന്‍ വാദിച്ച മുസ്ലിം ലീഗ് പിന്നാക്ക സമുദായത്തിലെ പണച്ചാക്കുകള്‍ക്കൊപ്പമാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.



from mangalam.com https://ift.tt/35CVSOp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages