സി.പി.എം. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച്, ഇടവേളയ്ക്കുശേഷം പി. ജയരാജന്‍ ''ഫാന്‍സ് സഖാക്കള്‍'' വീണ്ടും രംഗത്ത്. പാര്‍ട്ടി ഒതുക്കി മൂലയ്ക്കിരുത്തിയ നേതാവിനെ, നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു മുന്‍നിരയില്‍ തിരിച്ചെത്തിക്കാനുള്ള സമ്മര്‍ദമാണ് അണികളുടേത്. മുമ്പ് വി.എസ്. അച്യുതാനന്ദനു സീറ്റ് നിഷേധിച്ചപ്പോള്‍ അണികള്‍ െവെകാരികമായി തെരുവിലിറങ്ങിയതിനു സമാനമായ നീക്കങ്ങള്‍ പി. ജയരാജന്റെ കാര്യത്തിലും സംഭവിച്ചേക്കാമെന്നു രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.
താഴേക്കിടയിലുള്ള പ്രവര്‍ത്തകരുമായി ഉറ്റബന്ധം പുലര്‍ത്തുന്ന നേതാവാണു പി. ജയരാജന്‍. ''വ്യക്തിപൂജ'' വിവാദത്തേത്തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാനനേതൃത്വം വിമര്‍ശനമുന്നയിച്ചതിനു പിന്നാലെ, തന്നെ അനുകൂലിക്കുന്ന ''പി.ജെ. ആര്‍മി, പി.ജെ'' തുടങ്ങിയ സൈബര്‍ ഗ്രൂപ്പുകളെ അദ്ദേഹംതന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു. ഒരുഘട്ടത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ െലെംഗികപീഡനപരാതിയടക്കം ഉയര്‍ത്തിക്കാട്ടി, അണികള്‍ പി. ജയരാജനോടു കൂറ് വെളിപ്പെടുത്തി.
വീണ്ടും മുതിര്‍ന്നനേതാക്കളും കുടുംബാംഗങ്ങളും വിവാദനിഴലിലായതോടെ, പാര്‍ട്ടി അനുകൂല സൈബര്‍ ഗ്രൂപ്പുകളില്‍ ജയരാജന്റെ ആത്മസമര്‍പ്പണം ചൂണ്ടിക്കാട്ടി ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുതുടങ്ങി. പാര്‍ട്ടി വിലക്കിനുശേഷവും നേതാവിന്റെ ചിത്രം സഹിതമാണു പി.ജെ. ആര്‍മി പ്രവര്‍ത്തിക്കുന്നത്. ''ചെഞ്ചോര പൊന്‍കതിരല്ലേ...ജയരാജന്‍ ധീരസഖാവ്...'' തുടങ്ങിയ സ്തുതിഗീതങ്ങള്‍ക്കു മാത്രം ചെറിയനിയന്ത്രണം വരുത്തി. എന്നാല്‍, പാര്‍ട്ടി നിയന്ത്രണത്തിലുള്ള ക്ഷേത്രോത്സവസമിതികളുടെ കാഴ്ചവരവിലടക്കം ഇതേ ഗാനത്തിനു നൃത്തച്ചുവടൊരുക്കി.
അടുത്തിടെയായി ജയരാജന്‍ സൈബര്‍ ഗ്രൂപ്പുകള്‍ വീണ്ടും സജീവമായതു പാര്‍ട്ടി നേതൃത്വം ഗൗരവത്തോടെയാണു കാണുന്നത്. മുമ്പ് സി.പി.എം. സംസ്ഥാനസമിതിയുടെ തിരുത്തല്‍ നിര്‍ദേശം അംഗീകരിച്ചാണ് ഇത്തരം ഗ്രൂപ്പുകള്‍ തന്റെ പേരും ഫോട്ടോയും ഉപയോഗിക്കരുതെന്നു ജയരാജന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പി.ജെ. ആര്‍മി ഒരുഘട്ടത്തിലും പിന്മാറിയില്ല. കണ്ണൂരില്‍ സി.പി.എം. സമീപകാലത്തു പ്രതിരോധത്തിലായ ആന്തൂര്‍ സംഭവത്തിലടക്കം പാര്‍ട്ടി നിലപാടിനു വിരുദ്ധമായ സമീപനമാണു ജയരാജനും പി.ജെ. ആര്‍മിയും സ്വീകരിച്ചത്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദവിയില്‍നിന്നു മാറ്റിയിട്ടും ജയരാജനൊപ്പമാണു താഴേത്തട്ടിലെ അണികള്‍. പി. ജയരാജനെ അനുകൂലിക്കുന്നതു വ്യക്തിപൂജയാണെങ്കില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ ''ഇരട്ടച്ചങ്കന്‍'' വിശേഷണവും ആ ഗണത്തില്‍ വരുമെന്ന് പി.ജെ. ഫാന്‍സ് പറയുന്നു. കണ്ണൂരില്‍നിന്നുള്ള മറ്റു പ്രമുഖ സി.പി.എം. നേതാക്കളുമായി താരതമ്യപ്പെടുത്തിയാല്‍, ലളിതജീവിതം നയിക്കുന്ന പി. ജയരാജന്റെ ശൈലിയാണ് അണികള്‍ വിലമതിക്കുന്നത്.
മക്കള്‍ സാധാരണ ജോലികള്‍ ചെയ്ത് ജീവിക്കുന്നു. ഭാര്യ സഹകരണ ബാങ്ക് ജീവനക്കാരി. പാര്‍ട്ടി വേദികളില്‍ മുമ്പത്തെപ്പോലെ പ്രാതിനിധ്യം ലഭിക്കാത്ത ജയരാജനാകട്ടെ, തന്റെ നിയന്ത്രണത്തിലുള്ള ഐ.ആര്‍.പി.സി. കാരുണ്യക്കൂട്ടായ്മയുടെ ഭാഗമായി മുഴുവന്‍സമയം സാന്ത്വനപരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
from mangalam.com https://ift.tt/2G5GdOT
via IFTTT
No comments:
Post a Comment