പാലം തകര്‍ന്നു; പരിശോധിക്കാനെത്തിയ എം.എല്‍.എ. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 29, 2020

പാലം തകര്‍ന്നു; പരിശോധിക്കാനെത്തിയ എം.എല്‍.എ. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: വിള്ളല്‍ വീണ പാലത്തില്‍ പരിശോധന നടത്തിയ എം.എല്‍.എയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജെ.ഡി.എസ്. എം.എല്‍.എ. രാജ വെങ്കട്ടപ്പ നായ്ക്കും അനുയായികളുമാണ് വലിയ ഒരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

കര്‍ണാടക റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര താലൂക്കിലെ മല്ലറ്റ് ഗ്രാമത്തിലെ പാലത്തില്‍ കനത്ത മഴയെത്തുടര്‍ന്നാണ് വിള്ളല്‍ വീണിരുന്നു. ഇത് വിലയിരുത്താനെത്തിയതാണ് എം.എല്‍.എ. എം.എല്‍.എയ്ക്ക് ഒപ്പം പ്രദേശവാസികളും പാലത്തില്‍ കയറിയതോടെ ഭാരംതാങ്ങാനാകാതെ ഒരുഭാഗം തകര്‍ന്നുവീഴുകയായിരുന്നു.

സംഭവത്തില്‍ പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍പ്പം മാറിയാണ് എം.എല്‍.എ. നിന്നിരുന്നത് അതിനാല്‍ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു. എം.എല്‍.എയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.



from mangalam.com https://ift.tt/3n4QJpZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages