ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയപദ്ധതി നിര്‍മാണക്കരാര്‍ അനുമതി വാങ്ങിക്കൊടുത്തത് ശിവശങ്കര്‍ ; കാണാന്‍ ഉപദേശിച്ചതു സ്വപ്‌ന ; കമ്മീഷന്‍ 4.50 കോടിയുടെ പങ്ക് കിട്ടിയിരിക്കാമെന്നും സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 29, 2020

ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയപദ്ധതി നിര്‍മാണക്കരാര്‍ അനുമതി വാങ്ങിക്കൊടുത്തത് ശിവശങ്കര്‍ ; കാണാന്‍ ഉപദേശിച്ചതു സ്വപ്‌ന ; കമ്മീഷന്‍ 4.50 കോടിയുടെ പങ്ക് കിട്ടിയിരിക്കാമെന്നും സംശയം

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട സമുച്ചയപദ്ധതി നിര്‍മാണക്കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും സഹായിച്ചെന്നു യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി. പദ്ധതിക്കാവശ്യമായ എല്ലാ സര്‍ക്കാര്‍ അനുമതിയും നേടാന്‍ സഹായിച്ചതു ശിവശങ്കറിന്റെ ഇടപെടലാണെന്നു സന്തോഷ് സി.ബി.ഐ. ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.

യു.എ.ഇ. കോണ്‍സുലേറ്റും യൂണിടാക്കുമായി 2019 ഓഗസ്റ്റില്‍ കരാറൊപ്പിട്ടശേഷം ഒരാഴ്ച കഴിഞ്ഞാണു ശിവശങ്കറെ കാണാന്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്. തുടര്‍ന്ന്, ലൈഫ് മിഷന്‍ ഓഫീസിലേക്കു വിളിപ്പിച്ചു സി.ഇ.ഒയെ അന്വേഷിച്ചെങ്കിലും അദ്ദേഹം അന്നവിടെ ഉണ്ടായിരുന്നില്ല. മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥനുമായാണു സംസാരിച്ചത്. യൂണിടാക്കിനു ലൈഫ് മിഷന്‍ ക്ലിയറന്‍സ് കൊടുത്തതിനാല്‍ ഫ്ളാറ്റ് നിര്‍മാണത്തിനാവശ്യമായ അനുമതികള്‍ വടക്കാഞ്ചേരി നഗരസഭയുമായും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട് ചെയ്തുകൊടുക്കണമെന്നായിരുന്നു ശിവശങ്കറിന്റെ നിര്‍ദേശം.

നിര്‍മാണാനുമതി വേഗം ലഭിക്കാനായി ശിവശങ്കറെ കാണാന്‍ ഉപദേശിച്ചതു സ്വപ്‌ന സുരേഷാണ്. ശിവശങ്കറിന്റെ ഇടപെടലോടെ എല്ലാ അനുമതിയും വേഗം ലഭിച്ച്, നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞു. എന്നാല്‍, അദ്ദേഹത്തിനു കമ്മീഷന്‍ നല്‍കിയിട്ടില്ലെന്നും വഴിവിട്ടു പ്രവര്‍ത്തിച്ചതായി അറിവില്ലെന്നും സന്തോഷ് മൊഴിനല്‍കി. ലൈഫ് മിഷന്റെ എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതും അനുമതി നേടാന്‍ സഹായിച്ചതും സ്വപ്‌നയാണ്.

സെക്രട്ടേറിയറ്റിലെ സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നും മറ്റ് ഡിജിറ്റല്‍ രേഖകളില്‍നിന്നും ശിവശങ്കറിന്റെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ സി.ബി.ഐക്കു ലഭിച്ചു. വൈകാതെ സ്വപ്‌നയേയും ശിവശങ്കറെയും ചോദ്യംചെയ്യും. യൂണിടാക് ഉടമ നല്‍കിയ 4.50 കോടി രൂപ കമ്മീഷനില്‍ ഒരുവിഹിതം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചെന്നാണു സി.ബി.ഐയുടെ സംശയം.

ലൈഫ് മിഷന്‍ ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നാണു ശിവശങ്കര്‍ മുമ്പ് എന്‍.ഐ.എക്കു നല്‍കിയ മൊഴി. 6% കമ്മീഷന്‍ തുകയില്‍ 58 ലക്ഷം രൂപ പി.എസ്. സരിത്തിന്റെയും സ്വപ്‌നയുടെയും സംയുക്ത അക്കൗണ്ടിലേക്കു നല്‍കി. കോണ്‍സുലേറ്റ് ജനറലിനുള്ള 20% കമ്മീഷനില്‍ 3.80 കോടി രൂപ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനു പണമായും കൈമാറിയെന്നാണു യൂണിടാക് ഉടമയുടെ വെളിപ്പെടുത്തല്‍. ഖാലിദ് വാങ്ങിയ പണം മറ്റാര്‍ക്കെങ്കിലും വീതംവച്ചോയെന്നും സി.ബി.ഐ. പരിശോധിക്കുന്നു.

ഖാലിദ് കോണ്‍സുല്‍ ജനറലിനു നല്‍കിയ തുകയില്‍നിന്ന് ഒരുകോടി അദ്ദേഹം സമ്മാനമായി തന്നെന്നാണു സ്വപ്‌നയുടെ മൊഴി. ബാക്കി ഡോളറാക്കി ജനറലിനു നല്‍കി. ഇതു സി.ബി.ഐ. വിശ്വസിക്കുന്നില്ല. തുക ഡോളറാക്കാന്‍ സമീപിച്ചവരെ ചോദ്യംചെയ്തപ്പോള്‍ അത്രയും തുക കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരല്ലെന്നു വ്യക്തമായി. പരമാവധി 10,000 ഡോളറേ മാറ്റിയെടുത്തിട്ടുള്ളൂ. ബാക്കി വീതംവച്ചെന്നാണു സി.ബി.ഐ. നിഗമനം.



from mangalam.com https://ift.tt/3cTWMJH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages