'ഒരു മഹാമാരിയുടെ നടുവില്‍ നില്‍ക്കുന്ന, സാമ്പത്തികമായും സാമൂഹികമായും നിരവധി ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കണം' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 29, 2020

'ഒരു മഹാമാരിയുടെ നടുവില്‍ നില്‍ക്കുന്ന, സാമ്പത്തികമായും സാമൂഹികമായും നിരവധി ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കണം'

സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കാതെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ലാബിനെതിരെ ഡോ. ജിനേഷ് പി എസ് രംഗത്ത്. ഇത്തരം ലാബുകള്‍ ഇനി തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. 2500 പേരുടെ സാമ്പിള്‍ ശേഖരിച്ച് അഞ്ഞൂറില്‍ താഴെ മാത്രം പരിശോധിച്ച് ബാക്കി എല്ലാവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. ഇത്തരത്തില്‍ ലാബ് നേടിയത് 45 ലക്ഷം രൂപയാണ്. ഇതിനെതിരെയാണ് ജിനേഷ് പി എസ് രംഗത്ത് എത്തിയത്.

ജിനേഷ് പി എസിന്റെ കുറിപ്പ്,

2500 പേരുടെ സാമ്പിള്‍ ശേഖരിച്ചിട്ട്, അഞ്ഞൂറില്‍ താഴെ മാത്രം ടെസ്റ്റ് ചെയ്തു. ബാക്കി എല്ലാവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി. വളാഞ്ചേരി അര്‍മ ലാബില്‍ നടന്ന സംഭവമാണ്. 45 ലക്ഷം രൂപയാണ് ഇങ്ങനെ തട്ടിപ്പ് നടത്തി സമ്പാദിച്ചത്.ഫലമോ ? ഇവരുടെ പരിശോധന സര്‍ട്ടിഫിക്കറ്റ് സൗദി അറേബ്യ വിലക്കി.

വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മൂലം രോഗവ്യാപന സാധ്യത കൂടിയത് മറ്റൊരു വിഷയം. മാനേജര്‍ അറസ്റ്റിലായിട്ടുണ്ട്. ലാബ് ഉടമ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി എന്ന് വാര്‍ത്ത. അവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ... കൂടുതലൊന്നും പറയുന്നില്ല. ഇത്തരം ലാബുകള്‍ ഇനി തുറന്നു പ്രവര്‍ത്തിക്കരുത്. ഒരു മഹാമാരിയുടെ നടുവില്‍ നില്‍ക്കുന്ന, സാമ്പത്തികമായും സാമൂഹികമായും നിരവധി ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കണം.



from mangalam.com https://ift.tt/3cGwABS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages